ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ പ്രധാനതിരുനാളിന് കൊടിയേറി. വികാരി ഫാ.ബിൻസ് ചേത്തലിൽ വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തിൽ പ്രാർത്ഥനയോടെ തിരുനാളിന് തുടക്കംകുറിച്ച് കൊടി ഉയർത്തി. ഇടവകയിലെ എല്ലാം പരേതരെയും അനുസ്മരിച്ച് വി.ബലിയർപ്പിച്ചു.തുടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും നടത്തപ്പെട്ടു.












