ഇരവിപേരൂര്‍: വിശ്വാസപാരമ്പര്യത്തിന്‍്റെ നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന ഇരവിപേരൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ മലങ്കര പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍ നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഭദ്രദീപം തെളിയിച്ചു. വികാരി, കൈക്കാരന്മാര്‍, ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങള്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ആത്മീയവും സാമൂഹികവുമായ വിവിധ കര്‍മ്മപദ്ധതികള്‍ വരും മാസങ്ങളില്‍ നടപ്പിലാക്കുമെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.
Home ഇന്ത്യൻ വാർത്തകൾ ഇരവിപേരൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ മലങ്കര പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി











