കോട്ടയം: അതിരൂപതയിലെ 10, 12 വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം
കരസ്ഥമാക്കിയ ഐറിന്‍ മാത്യു പെരിക്കല്ലൂര്‍ ഇടവക പൂവത്തുംമൂട്ടില്‍ മത്തായി പി.റ്റി – ജോമിഷ ദമ്പതികളുടെ മകളും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റേയ്‌സ് മരി റെജി പഴയകല്ലറ ഇടവക കവിമറ്റത്തില്‍ റെജി കെ.പി – ഷിന്‍സി ദമ്പതികളുടെ മകളും, മൂന്നാം സ്ഥാനംകരസ്ഥമാക്കിയ എഡ്‌വിന്‍ ജിജി പിറവം ഇടവക എളംകുളത്തില്‍ ജിജി കുര്യന്‍ – സിജിമോള്‍ ദമ്പതികളുടെ മകനുമാണ്.
12-ാം ക്ലാസ്സില പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജയിംസ് എസ്. ആലപ്പാട്ട് ഞീഴൂര്‍ ഇടവക ആലപ്പാട്ട് ഷെല്ലി ജോസഫ് – ജാസ്മിന്‍
ദമ്പതികളുടെ മകനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജസ്റ്റീന മരിയ ജോസ് കുറമുള്ളൂര്‍ ഇടവക നെടുംതൊട്ടിയില്‍ ജോസ് ജോസഫ് – നിഷാമോള്‍
ദമ്പതികളുടെ മകളും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നേഹ അന്ന മാത്യു കൈപ്പുഴ ഇടവക മംഗ്ലാംകുന്നേല്‍ മാത്യു ലൂക്കോസ് – ജിനുമോള്‍
ദമ്പതികളുടെ മകളുമാണ്.











