കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പ്രഥമ രക്തസാക്ഷിയും, അത്ഭുതപ്രവര്‍ത്തകനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി.എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാള്‍ 2025 ഡിസംബര്‍ 26,27,28 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ 26 വെളളിയാഴ്ച രാവിലെ 7 മണിക്ക് തിരുനാള്‍ കൊടിയേറ്റ് (റവ.ഫാ ജെയിംസ് ചെരുവില്‍, വികാരി). തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന റവ. ഫാ ജിനു കാവില്‍. 9 മണിക്ക് കല്ലുംതൂവാല എഴുന്നെളളിക്കല്‍. വൈകുന്നേരം 6.30 ന് കുരിശുപളളികളില്‍ നിന്നും കല്ലുംതൂവാല പ്രദക്ഷിണം പളളിയിലേക്ക്. 8.15 ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം തുടര്‍ന്ന് വാദ്യമേളങ്ങള്‍.
ഡിസംബര്‍ 27 ശനിയാഴ്ച രാവിലെ 7 ന് റവ.ഫാ.തോമസ് കൈതാരത്തിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വകമായ വി.കുര്‍ബാന (മലങ്കര റീത്തില്‍). വൈകുന്നേരം 6.30 ന് സെന്റ് സെബാസ്റ്റ്യന്‍ കുരിശുപളളിയില്‍ നിന്നും, 6.45 ന് സെന്റ് ജോര്‍ജ് കുരിശുപളളിയില്‍ നിന്നും വി.എസ്തപ്പാനോസ് സഹദായുടെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പ്രദക്ഷിണം പളളിയിലേക്ക്. 9 മണിക്ക് തിരുനാള്‍ സന്ദേശം റവ.ഫാ. ബിജി പല്ലോന്നില്‍. തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ.ഫാ സാബു മാലിത്തുരുത്തേല്‍ (കൈപ്പുഴ ഫൊറോന പളളി വികാരി).
പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റവ.ഫാ ജിതിന്‍ വല്ലൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ ജിബിന്‍ കീച്ചേരില്‍, റവ.ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍, റവ. ഫാ.ജോബി കാച്ചനോലിക്കല്‍, റവ. ഫാ ജഗിന്‍ കോളങ്ങായില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ ജിബിന്‍ കാലായില്‍കരോട്ട് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ.ബെന്നി കന്നുവെട്ടിയേല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.












