തെള്ളകം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളായ ഫാ. എബ്രാഹം പാറടിയില്‍ (72) നിര്യാതനായി. കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. 1953 സെപ്റ്റംബര്‍ 26 ന് കരിങ്കുന്നം ഇടവക പാറടിയില്‍ ചാണ്ടി-ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1985 ഡിസംബര്‍ 27-ാം തീയതി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. കുറ്റൂര്‍, ഓതറ, തിരുവനന്തപുരം, വിതുര, പുതുവേലി, തോട്ടറ, ഏറ്റുമാനൂര്‍, മാറിക, ഞീഴൂര്‍, മ്രാല, എന്നീ പള്ളികളില്‍ വികാരിയായും അരീക്കര പള്ളിയില്‍ അസിസ്റ്റന്റ് വികാരി ആയും , കാരിത്താസ് ആശുപത്രിയില്‍ പാസ്റ്ററല്‍ ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട്. പുന്നൂസ്, ടോമി, ജോയി, ജായി, ജയിംസ്, ഫിലിപ്പ്, സ്റ്റീഫന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ഡിസംബര്‍ 15 തിങ്കളാഴ്ച രാവിലെ 7.30 ന് കാരിത്താസ് വിയാനി ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് കരിങ്കുന്നത്തുള്ള ഭവനത്തില്‍ കൊണ്ടുവന്ന് 10.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തുന്നതുമാണ്.













