Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഓഷ്യാന കണ്‍വന്‍ഷന്‍ (പൈതൃകം 2026) ; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

ഓഷ്യാന കണ്‍വന്‍ഷന്‍ (പൈതൃകം 2026) ; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

181
0

ഓഷ്യാനായിലെ ക്നാനായ ക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യന യുടെ 6 -ാമത് കണ്‍വെന്‍ഷന്‍ -പൈതൃകം 2026 സിഡ്നിയിലെ william inglis ഹോട്ടലില്‍ ഏപ്രില്‍ 10,11,12 തിയതികളില്‍ നടത്തപ്പെടുന്നു. ടിക്കറ്റ് വില്‍പ്പനയുടെ ഒൗദ്യോഗിക ഉത്ഘാടനം സെപ്റ്റംബര്‍ മാസം 6 ന് സിഡ്നിയിലെ ഓണാഘോഷ പരിപാടിയില്‍ കെ.സി.സി .ഒ പ്രസിഡന്‍്റ് ജോസ് എബ്രഹാം ചക്കാലപ്പറമ്പില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനും, സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍്റ്റുമായ ബേബി ജോസഫ് പാട്ടകണ്ടത്തിലിനു ആദ്യത്തെ ടിക്കറ്റ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.സി.ഒ വൈസ് പ്രസിഡന്‍്റ് ജിജോമോന്‍ തോമസ്, കെ.സി.സി.ഒ നാഷണല്‍ കൗണ്‍സില്‍ മെംബേര്‍സായ വിനു എബ്രഹാം, ജോസി ഷിജു എന്നിവരും സന്നിഹിതരായിരുന്നു. എസ്.കെ.സി.എ യുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സും പരിപാടിയില്‍ പങ്കെടുത്തു. കെ.സി.സി.ഒ കണ്‍വെന്‍ഷന്‍ എല്ലാ രണ്ടു വര്‍ഷവും കൂടിയാണ് നടക്കുന്നത്. സിഡ്നി ക്നാനായ കാത്തോലിക് അസോസിയേഷനാണു ഈ വര്‍ഷത്തെ കണ്‍വെന്‍ഷന് ആദിത്യമരുളുന്നത് 1700 പേര്‍ക്കുള്ള താമസമാണ് 4 ഹോട്ടലുകളിലായി 3 ദിവസത്തെ ഈ വലിയ ക്നാനായ മാമാങ്കത്തിനായി ക്രമീകരീച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു വെറും 25 ദിവസത്തിനുള്ളില്‍ 1700 പേര് ബുക്ക് ചെയ്ത ചരിത്ര നേട്ടവും ഈ കണ്‍വെന്‍ഷന്‍്റെ പ്രത്യേകത യാണ്,.

ഓഷ്യനയുടെ ചരിത്രത്തില്‍ അദ്യമായാണ് ഇത്രയും ജനപങ്കാളിത്തമുള്ള ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നത് . സഭയും, സമുദായം ഒന്നിച്ചു നില്‍ക്കുക എന്നത് ഏതൊരു ക്നാനായ ക്കാരെന്‍്റെയും വികാരമാണെന്നും എല്ലാ ക്നാനായക്കാരും അതാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി വളര്‍ന്നുവരുന്ന തലമുറയ്ക്ക് നമ്മള്‍ മാതൃക കാണിച്ചുകൊടുത്ത് അവരെ നമ്മോടുചേര്‍ത്തു നിര്‍ത്തി നമ്മുടെ സമുദായത്തിന് യാതൊരു കോട്ടവും കൂടാതെ നൂറ്റാണ്ടുകളോളം കാത്തുപരിപാലിക്കുക എന്നത് ഓഷ്യനയിലെ ഓരോ ക്നാനായക്കാരെന്‍്റെയും കര്‍ത്തവ്യമാണെന്ന തിരിച്ചറിവാണ് ഇത്രയും വലിയ ജനപിന്തുണ ഈ കണ്‍വെന്‍ഷന്‍ന് കിട്ടിയത്. നീണ്ട 12 വര്‍ഷത്തെ ഇടവേളക്കുശേഷം നമ്മുടെ സഭാപിതാക്കന്മാര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു എന്ന ചരിത്രനേട്ടവും ഈ കണ്‍വെന്‍ഷന് മാറ്റുകൂട്ടുന്നു . എല്ലാ ക്നാനായക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തി, തനിമയും, ഒരുമയും, വിശ്വസവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുവാന്‍ ഈ കമ്മിറ്റി വന്ന നാളുമുതല്‍ തുടങ്ങിയ പരിശ്രമത്തിന് ലക്ഷ്യം കാണുന്നു എന്നത് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു .എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്ന, ഒരുമയുടേയും സാഹോദര്യത്തിന്‍്റെയും മാതൃക പ്രതിഷ്ഠിക്കുന്ന ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുവാനായിട്ട് എസ്.കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കമ്മിറ്റികള്‍ രൂപീകരിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവരുന്നുവെന്നും ഈ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായിട്ട് ഓഷ്യാനയിലെ എല്ലാ ക്നാനായ മക്കളേയും സിഡ്നിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നുവെന്നും കെ.സി.സി. ഒ പ്രസിഡന്‍്റ് ജോസ് എബ്രാഹം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബേബി ജോസഫ്, കെ.സി.സി ഒ സെക്രട്ടറി ജോസഫ് ചാക്കോ എന്നിവര്‍ അറിയിച്ചു.

Previous articleകൂടല്ലൂര്‍: കുളങ്ങരേട്ട് മേരി തോമസ്
Next articleഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം

Leave a Reply