കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്സ് മിഷന്‍ ആശുപത്രിയുടെ 69-ാം വാര്‍ഷിക ആഘോഷച്ചടങ്ങുകള്‍ മീനച്ചില്‍ തഹസീല്‍ദാര്‍ ശ്രീമതി ലിറ്റി തോമസ് ഉദ്ഘാടനം ചെയ്തു. എസ്.വി.എം പ്രൊവിന്‍സ് മെഡിക്കല്‍ കൗണ്‍സിലര്‍ സി. സെല്‍ബി എസ്.വി.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലണ്ടര്‍ പ്രകാശനം പുന്നത്തുറ സെന്‍്റ് തോമസ് ദൈവാലയ വികാരി ഫാ. ബിബിന്‍ കണ്ടോത്ത് നിര്‍വ്വഹിച്ചു. വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും, മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വാര്‍ഡുകള്‍, വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കി. ആശുപത്രി ഡയറക്ടര്‍ സി. സുനിത എസ്.വി.എം, ജോയിന്‍്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം, ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി. ഡോ. ലത എസ്.വി.എം, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സി.ജോസിനാ എസ്.വി.എം, ആശുപത്രി ചാപ്ളെയിന്‍ ഫാ. ജോസ് കടവില്‍ച്ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.












