Home ഇന്ത്യൻ വാർത്തകൾ ’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം ചെയ്തു.

’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം ചെയ്തു.

370
0

കൈപ്പുഴ പാലത്തുരുത്ത് ഇടവകയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രദീപിക M.D യും കോട്ടയം അതിരൂപതാ വികാരി ജനറലുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഫില്‍മോന്‍ കളത്തറ KCC- KCWA ഭാരവാഹികളായ ഷൈജി ഓട്ടപ്പള്ളി, ബിന്‍സി വിനോദ് ,ജയിംസ് മലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം അതിരൂപത എപ്പാര്‍ക്കിയല്‍ അസംബ്‌ളി യുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങിയ പദ്ധതിയിലൂടെ ഇടവകയിലെ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന ഇടവക അംഗങ്ങള്‍ക്കും ഒത്തുചേരുവാനും പ്രാര്‍ത്ഥിക്കുവാനും പരസ്പരം ആശയവിനിമയം നടത്തുവാനും ഈ കൂട്ടായ്മ ഉപകരിക്കും. കൂടാതെ മാനസിക ഉല്ലാസം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളും ആരോഗ്യ പരിപാലനത്തിനും മാനസിക പിരിമുറുക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Previous articleപയ്യാവൂർ : കല്ലുറുമ്പേൽ ബേബി
Next articleചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ ഏലിയാമ്മ ജോസഫ്‌ | Live Wake Service Available

Leave a Reply