Home യൂറോപ്പ് | ഗൾഫ് | ഓഷിയാന “കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ” ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം മെയ് 12 ന്

“കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ” ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം മെയ് 12 ന്

836
0

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, കോട്ടയം അതിരുപതയിലെ എല്ലാ ഇടവകകളിലും, ഒരു വീൽചെയർ വീതം നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ” – ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം മെയ് മാസം 12-)0 തിയതി നടത്തപ്പെടുന്നു. കല്ലിശ്ശേരി സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽവെച്ചു, കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് ഉദ്ഘാടനകർമ്മം നിർവഹിക്കും. കല്ലിശ്ശേരി ഇടവക വികാരി ഫാ. റെനി കട്ടേൽ, മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Previous articleഅരീക്കര: കീപ്പാറ പുത്തന്‍പുരയില്‍ പി.സി സിറിയക്ക്
Next articleകൈപ്പുഴ: മംഗളാംകുന്നേൽ ജോണി

Leave a Reply