Home അമേരിക്കൻ വാർത്തകൾ മതബോധനദിനം ആഘോഷിച്ച് ഡാളസ്സ് ക്രിസ്തുരാജ വിശ്വാസപരിശീലന വിഭാഗം

മതബോധനദിനം ആഘോഷിച്ച് ഡാളസ്സ് ക്രിസ്തുരാജ വിശ്വാസപരിശീലന വിഭാഗം

228
0

ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മതബോധനദിനം പ്രത്യേകമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വിശ്വാസ പരിശീലന അദ്ധ്യാപകരുടെ കാഴ്ച സമർപ്പണം നടത്തപ്പെട്ടു. തുടന്ന് അർപ്പിക്കപ്പെട്ട വി.കുർബാനയ്ക്ക് ശേഷം അദ്ധ്യാപകരുടെ പ്രത്യേകമായ പ്രതിജ്ഞയും ആശീർവ്വാദകർമ്മവും നടത്തപ്പെട്ടു. മാലാഖമാരായ കുഞ്ഞുങ്ങളുടെ ചിറകായി മാറാനുളള വിളിയാണ് വിശ്വാസ പരിശീലകരുടേത് എന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി. ആഘോഷങ്ങൾക്ക് വിശ്വാസപരിശീലന പ്രിൻസിപ്പൽ ജോസഫ് ഇലക്കൊടിക്കൽ നേതൃത്വം നൽകി.

By – സിജോയ് പറപ്പള്ളിൽ

Previous articleഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു
Next articleഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബർ 11ന്

Leave a Reply