Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യു.കെ ഈസ്റ്റ് ആംഗ്ലിയ ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ വി.മദര്‍ തെരേസയുടെ തിരുനാള്‍ | ക്‌നാനായവോയ്‌സില്‍...

യു.കെ ഈസ്റ്റ് ആംഗ്ലിയ ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ വി.മദര്‍ തെരേസയുടെ തിരുനാള്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം

422
0

യു.കെ: വി.മദര്‍ തെരേസയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹീതമായ ഈസ്റ്റ് ആംഗ്ലിയ ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ അഗതികളുടെ അമ്മയായ വി.മദര്‍ തെരേസയുടെ തിരുനാള്‍ 2025 സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 10.30 ന് ന്യൂമാര്‍ക്കറ്റിലുളള ഔര്‍ ലേഡി ഇമാക്കുലേറ്റ് ആന്‍ഡ് സെന്റ് എതേല്‍ഡ്രെഡ പളളിയില്‍ വച്ച് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ശനിയാഴ്ച രാവിലെ 10.30 ന് ലദീഞ്ഞ്, പതാക ഉയര്‍ത്തല്‍ (ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍) തുടര്‍ന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ കുര്‍ബാന. ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍ സഹകാര്‍മ്മികത്വം വഹിക്കും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരുനാള്‍ സന്ദേശം നല്‍കും. 12.30 ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം, സ്‌നേഹവിരുന്ന്, കലാവിരുന്ന്.

Previous articleലയ്ക്ലാൻഡ് [ ഫ്ലോറിഡാ] മാത്തുക്കുട്ടി മഠത്തിലേട്ട് | Live Wake & Funeral Service Available
Next articleഉഴവൂർ: തൊട്ടിയിൽ കുരുവിള കെ. പി

Leave a Reply