യൂറോപ്പിലെ ആദ്യത്തെ ക്നാനായ കാത്തോലിക്ക ദൈവാലയം UK യിലെ ലിവർപൂളിൽ യാഥാർഥ്യമായി
ലിവര്‍പൂള്‍ : യൂറോപ്പിലെ ആദ്യത്തെ ക്നാനായ കാത്തോലിക്ക ദൈവാലയം UK യിലെ ലിവർപൂളിൽ യാഥാർഥ്യമായി. ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി ലിവര്‍പൂളില്‍ സെന്‍റ് പയസ് ടെന്‍ത് ക്നാനായ കാത്തലിക് മിഷന് ലഭിച്ച ദേവാലയം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് വെഞ്ചിരിച്ചു. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്‍്റേയും, മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും. സാന്നിധ്യത്തിലാണ് വെഞ്ചിരിപ്പു കര്‍മ്മം നിര്‍വഹിച്ചത്.അമേരിക്കൻ ക്‌നാനായ റീജിയൺ ഡയറക്ടർ ഫാ തോമസ് മുളവനാൽ പ്രത്യേക ക്ഷണിതാവായി വെഞ്ചരിപ്പിൽ പങ്കെടുത്തു. തുടര്‍ന്ന് പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ യുകെയിലെ എല്ലാ ക്നാനായ വൈദികരും മറ്റു നിരവധി വൈദികരും ചേര്‍ന്നൂള്ള കുര്‍ബാനയും തുടര്‍ന്ന് പബ്ളിക് മീറ്റിംഗും നടന്നു. ഫാ സുനി പടിഞ്ഞാറേക്കര ഏവർക്കും സ്വഗതവും ട്രസ്റ്റി സോജൻ തോമസ് നന്ദിയും അറിയിച്ചു. ഡീക്കൻ അനിൽ ആശംസകൾ അർപ്പിച്ചു.














