യു.കെ: ഈസ്റ്റ് ബോണ്‍ ഇരവിമംഗലം പൂതകരിയില്‍ സാബുവിന്റെ ഭാര്യ റീന സാബു (54) യുകെ യില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കരിങ്കുന്നം കുഴിപ്പാറക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സോബിന്‍ സാബു, സിംനാ സാബു, ലെന സാബു. മരുമകള്‍: അനബെല്‍. കഴിഞ്ഞ 20 വര്‍ഷമായി ഈസ്റ്റ്‌ബോണില്‍ താമസിക്കുകയാണ് റീനയും കുടുംബവും. ഇംഗില്‍വുഡ് നഴ്‌സിംഗ് ഹോമിലാണ് റീന സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്നത്.













