സെന്റ് ജോൺസ്: കഴിഞ്ഞ വർഷം രൂപീകരിക്കപ്പെട്ട ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ന്യൂഫൗണ്ട്ലാൻഡ് (KCCNL) സെന്റ് ജോൺസിലെ ബോളിംഗ് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വേറിട്ട അനുഭവമായി. സെന്റ് ജോൺസിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള മേഖലകളിൽ നിന്നുമെത്തിയവരുള്‍പ്പെടെ, ന്യൂഫൗണ്ട്ലാൻഡിലെ ക്നാനായക്കാരിൽ 95 ശതമാനത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. നിറപ്പകിട്ടാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് ഭംഗി കൂട്ടി.
അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ഓണശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ തോംസൺ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. നാട്ടിൽ നിന്ന് എത്തിയ മാതാപിതാക്കൾ ചേർന്ന് ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ജിജോ മാത്യു, സാജു അബ്രാഹം എന്നിവർ ആശംസ നേർന്നു. ട്രഷറർ റെനിൽ കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി. തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികളും വടംവലി മത്സരവും സ്വാദിഷ്ടമായ സദ്യയും ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ജോസഫ് തെക്കുംകാലായിൽ, തോമസ് കുട്ടി, സ്മിതാ സ്റ്റീഫൻ, സോണിയ ജോബീഷ്, ഷൈനി ജോസ്, ഡോണി, ജോൺ എബ്രാഹം, മനീഷ് മത്തായി, ജോവാൻ, ജോമിറ്റ എന്നിവർ ചേർന്ന ഓണാഘോഷ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി. മാവേലിയായി അരങ്ങേറിയ ബിബിന് പ്രത്യേക അഭിനന്ദനം ലഭിച്ചു.















