അമനകര:KCWA ഉഴവൂർ ഫൊറോനാ നേതൃസംഗമം അമനകര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് ജൂൺ 28ആം തീയതി ശനിയാഴ്ച 2:30 ന് ഫൊറോന പ്രസിഡന്റ് ഡോ. ഷൈനി സ്റ്റീഫന്റെ അധ്യക്ഷതയിൽ നടത്തി. KCWA ഫൊറോന ചാപ്ലിൻ റവ. ഫാ.കുര്യൻ തട്ടാർ കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. KCWA ഉഴവൂർ ഫൊറോനയുടെ സിസ്റ്റർ അഡ്വൈസർ ആയിരുന്ന ഡോ. സി. കരുണ SVM, നേതൃത്വത്തിന്റെ മഹത്വത്തെ കുറിച്ച് സെമിനാർ നടത്തി. യോഗത്തിൽ ഡോ.സി. കരുണ SVM ന് യാത്രയയപ്പും നൽകി. KCWA അമനകര യൂണിറ്റ് ചാപ്ലിൻ റവ.ഫാ. ഫിലിപ്പ് ആനിമൂട്ടിൽ, ഫൊറോന വൈസ് പ്രസിഡന്റ് ശ്രീമതി ഷീല സൈമൺ, യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ഷൈനി റെജി എന്നിവർ സംസാരിച്ചു.












