Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും

335
0

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും ഉഴവൂര്‍ ഫൊറോന പള്ളി വികാരിയും കോളേജ് മുന്‍ മാനേജരുമായ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ഡോ. രാജു നാരായണസ്വാമി IAS ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും കൈവരിക്കണമെന്നും അങ്ങനെ ഉത്തമ പൗരന്മാരായി വളരുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. സ്‌കില്‍ ഡെവലപ്‌മെന്റ് ആഡ് ഓണ്‍ കോഴ്‌സുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി IIIT വലവൂരുമായി ധാരണാപത്രം കൈമാറുകയും ചെയ്തു. പ്രോ മാനേജര്‍ ഡോ. T. M ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ. എബിന്‍ ഇറപുറത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് K. C കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

Previous articleകാനഡയിലെ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍
Next articleയു.കെ സെന്റ് തോമസ് ക്‌നാനായ മിഷനില്‍ വി. തോമാസ്ലീഹായുടെയും, പരി. കന്യകാമറിയത്തിന്റെയും തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply