ബ്രസ്സല്‍സ്: ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കായിക ദിനം 29- 05- 2025 വ്യാഴാഴ്ച്ച ബ്രസ്സല്‍സിലെ മോനിയര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെട്ടു. കുടിയേറ്റം ചാപ്ലിന്‍ ഫാ. റ്റെസ് വിന്‍ വെളിയംകുളത്തേല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സ്‌പോര്‍ട്‌സ് പരേഡ് ചടങ്ങുകള്‍ വര്‍ണാര്‍ഭമാക്കി. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി കൂടാരയോഗ അടിസ്ഥാനത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. അത്യന്തം വാശിയേറിയ മത്സരത്തില്‍ സെന്റ് തോമസ് കൂടാരയോഗം ലൂവന്‍ ഈ വര്‍ഷത്തെ ചാമ്പ്യന്മാരായി. സെന്റ് ജോണ്‍സ് കൂടാരയോഗം ഹസ്സല്‍ട്ട് രണ്ടാം സ്ഥാനവും, തിരുഹൃദയ കൂടാരയോഗം ഡീസ്റ്റ് മൂന്നാംസ്ഥാനവും കരസ്തമാക്കി.

സ്‌പോര്‍ട്‌സ് ഡേയോട് അനുബന്ധിച്ച് ബെല്‍ജിയം കെ സി വൈ എല്‍ ജേഴ്സി ലോഞ്ചിംങ്ങും തുടര്‍ന്ന് സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി. കുടിയേറ്റം ഭാരവാഹികളായ ജോമി ജോസഫ്, ജോബി ജോസഫ്, സിമി ടോജി, ലിജോ ജേക്കബ്, സിന്ധുമോള്‍ ജോമോന്‍, ജെറി മാത്യു, അഡ്മിനിസ്‌ട്രേറ്റര്‍ ഷിബി ജേക്കബ്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജിക്കു പ്രവീണ്‍, മറ്റു കണ്‍വീനിയര്‍മാരായ മനോജ് ജോസ് (ഫിനാന്‍സ്), അനീഷ് തോമസ് (രെജിസ്‌ട്രേഷന്‍), പ്രദീപ് ജോസ് (ഫുഡ്), മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നാനൂറോളം പേരുടെ സാന്നിദ്യം കായിക ദിനത്തെ മനോഹരമാക്കി.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ കായിക ദിനം സംഘടിപ്പിച്ചു













