Home അമേരിക്കൻ വാർത്തകൾ മയാമി ക്നാനായ കാത്തലിക് കമ്മ്യുണിറ്റി സെന്‍റര്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുനര്‍വെഞ്ചരിച്ചു

മയാമി ക്നാനായ കാത്തലിക് കമ്മ്യുണിറ്റി സെന്‍റര്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുനര്‍വെഞ്ചരിച്ചു

630
0

മയാമി: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ (കെസിഎഎസ്എഫ്) യുടെ നേതൃത്വത്തിലുള്ള നവീകരിച്ച കമ്മ്യുണിറ്റി സെന്‍റര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പുനര്‍വെഞ്ചരിച്ചു. ചടങ്ങില്‍ സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍ സഹകാര്‍മ്മികനായിരുന്നു.
കമ്മ്യുണിറ്റി സെന്‍ററില്‍ എത്തിയ മൂലക്കാട്ട് പിതാവിനെയും പിണര്‍ക്കയില്‍ അച്ചനെയും അസോസിയേഷന്‍ പ്രസിഡണ്ട് എബി തെക്കനാട്ടും ബില്‍ഡിങ് ബോര്‍ഡ് ചെയര്‍മാന്‍ റോജി കണിയാംപറമ്പിലും ചേര്‍ന്ന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ക്നാനായ സമുദായത്തിന്‍റെ തനിമയും കൂട്ടായ്മയും പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് ഈശോയോടുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും നമ്മളായിരിക്കുന്ന സ്ഥലത്ത് ക്രൈസ്തവസാക്ഷ്യമാകാനും മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു.കമ്മ്യുണിറ്റി സെന്‍റര്‍ സ്ഥാപിക്കുന്നതിനും ഇപ്പോള്‍ നവീകരിക്കാന്‍ മുന്‍കൈയെടുത്ത കമ്മിറ്റി അംഗങ്ങളെയും സമുദായ സ്നേഹികളെയും പിതാവ് അഭിനന്ദിച്ചു. പ്രസിഡണ്ട് എബി തെക്കനാട്ട് ഏവരെയും സ്വാഗതം ചെയ്തു. കമ്മ്യുണിറ്റി സെന്‍റര്‍ വെഞ്ചരിപ്പ് കര്‍മ്മത്തിനു നേതൃത്വം നല്കുവാന്‍ മൂലക്കാട്ട് പിതാവ് കാണിച്ച സന്മനസ്സിന് പ്രസിഡണ്ട് പ്രത്യേകം നന്ദി രേഖപ്പെടുത്തി. അസോസിയേഷന്‍ പ്രവര്‍ത്തനത്തിന് എല്ലാ സഹായസഹകരണങ്ങളും നല്കിവരുന്ന ഫാ. സജി പിണര്‍ക്കയിലിന്‍റെ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു.

2025-2026 കാലഘട്ടത്തില്‍ മയാമി അസോസിയേഷനില്‍പ്പെട്ട ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്കുമെന്നുള്ള പ്രസിഡണ്ട് എബി തെക്കനാട്ടിന്‍റെ വാഗ്ദാനത്തിന്‍റെ ഭാഗമായി മണിയാട്ടേല്‍ ജിബീഷ് ആന്‍ഡ് ക്രിസ്റ്റി ദമ്പതികള്‍ക്ക് മൂലക്കാട്ട് പിതാവ് സ്വര്‍ണ്ണനാണയം സമ്മാനിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ജേക്കബ് പടവത്തില്‍, സെക്രട്ടറി മജു വെളിയന്തറയില്‍, ജോ. സെക്രട്ടറി ഷെറിന്‍ പനന്താനത്ത്, ട്രഷറര്‍ ജിബീഷ് മണിയാട്ടേല്‍, കെസിസിഎന്‍എ ആര്‍വിപി അരുണ്‍ പൗവത്തില്‍, കെസിവൈഎല്‍/യുവജനവേദി കോ-ഓര്‍ഡിനേറ്റേഴ്സ് ആയ സിമി താനത്ത്, സിംല കൂവപ്ലാക്കില്‍, കിഡ്സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ദീപു കണ്ടാരപ്പള്ളില്‍, ബില്‍ഡിങ് ബോര്‍ഡ് ചെയര്‍മാന്‍ റോജി കണിയാംപറമ്പില്‍, കമ്മിറ്റി അംഗങ്ങളായ ജയ്സണ്‍ തേക്കുംകാട്ടില്‍, രാജു പാറാനിക്കല്‍, ബെന്നി പള്ളിപറമ്പില്‍, ജിസ്മോന്‍ പടിയാനിക്കല്‍, വിമന്‍സ്ഫോറം പ്രസിഡണ്ട് റോഷ്നി കണിയാംപറമ്പില്‍, കമ്മിറ്റി അംഗങ്ങളായ സിന്ധു തെക്കനാട്ട്, സംഗീത ചാരാത്ത്, കെസിഡബ്ല്യുഎഫ്എന്‍എ ആര്‍വിപി ഷിനു പള്ളിപറമ്പില്‍, അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്മാരായ ബൈജു വണ്ടന്നൂര്‍, സിബി ചാണശ്ശേരില്‍, സഞ്ജയ് നടുപ്പറമ്പില്‍, ബേബിച്ചന്‍ പാറാനിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിരവധി അസോസിയേഷന്‍ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. പ്രഭാത ഭക്ഷണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

Previous articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.
Next articleകൈപ്പുഴ : തറയിൽ ജോസ് മാത്യു | Live Funeral Telecast Available

Leave a Reply