സാൻഹൊസെ, കാലിഫോർണിയ: സാൻഹൊസെയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളി ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടത്തപ്പെട്ടു. 24 കുട്ടികളാണ് ഈ പ്രാവശ്യം ആദ്യകുർബാന സ്വീകരിച്ചത്. മെയ് 18-അം തിയതി നടന്ന ഈ ചടങ്ങിൽ ചിക്കാഗോ അതിരൂപത ബിഷപ്പ് റവ: ഫാ.ജോയ് ആലപ്പാട്ടിനെ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയും, കൈക്കാരൻമാരും, പാരിഷ് കൗൺസിൽ മെമ്പേഴ്സും, ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളും മറ്റു ഇടവകാംഗങ്ങളും ചേർന്നു പള്ളിയിയുടെ ഗ്രോട്ടോയിൽ വച്ച് സ്വീകരിക്കുകയും, തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ അദ്ദേഹം മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തു . ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി ഈ കുർബാനയിൽ സഹ കാർമ്മികനായിരുന്നു. ഏറെ നാളത്തെ ഒരുക്കത്തിനു ശേഷം ഈ കൂദാശ സ്വീകരിച്ച കുട്ടികൾക്ക് ബിഷപ്പ് എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുകയും ഒപ്പം അവരെ ഇതിനു സജ്ജരാക്കിയ അധ്യാപകരെയും, മാതാപിതാക്കളെയും ഒപ്പം വികാരി ഫാ. ജെമി പുതുശ്ശേരിയേയും പിതാവ് അനുമോദിക്കുകയും ചെയ്തു.പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളിഹാളിൽ ക്ഷണിക്കപ്പെട്ടവരോടൊപ്പം ഒത്തുചേരുകയും ,സ്നേഹവിരുന്നും അതോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികളും ടത്തപ്പെടുകയും ചെയ്തു . തനക്കു ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ ജോയ് പിതാവ് ഇടവ ജനങ്ങളോട് നന്ദി രേഖപ്പെടുത്തി .
ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ പേരുകൾ :
ക്രിസ്റ്റഫർ ജോബി പുതിയിടം, ഐസക് ജോസഫ് സണ്ണി മരവെട്ടിക്കൂട്ടത്തിൽ, നീൽ ഇമ്മാനുവേൽ ജിമ്മി പൂഴിക്കുന്നേൽ, നോഹ കുര്യാക്കോസ് വേലുകിഴക്കേതിൽ, ഹന്ന നോബിൾ പടിഞ്ഞാത്ത്, സിന്തിയ മാർക്ക് നെടുംചിറ, അസാലിയ സൂസൻ മാക്കിൽ, അവേരി മാക്സിമസ് ജോസഫ് ചിരപുരയിടത്തിൽ, അഡ്രിയാൻ ഹാനിൽ ജോസഫ് ചിരപുരയിടത്തിൽ, മാർക്ക് ജെയിംസ് കല്ലടാന്തിയിൽ, എവെലിൻ കുര്യൻ മണിമല, എലിജ ലൂക്കോസ് ഓണശ്ശേരിൽ, ഹന്നാ ആൻ മാത്യു ഇലഞ്ഞിക്കൽ, ഈഥൻ മാത്യു ഇലഞ്ഞിക്കൽ, ഇവാനിയെ ദീപു തോമസ് പുത്തൻപറമ്പിൽ, ഹെയ്‌സൽ സ്റ്റീഫൻ വേലിക്കെട്ടേൽ, തോംസൺ ആന്‍റണി ജോസഫ് വട്ടമറ്റത്തിൽ, സിലാസ് സൈമൺ ജോസഫ് വട്ടമറ്റത്തിൽ, ഐഡൻ ജെയിംസ് ജോസഫ് വട്ടമറ്റത്തിൽ, തോമസ് റ്റിനു പാറശ്ശേരിൽ, യോഹാൻ ജോസഫ് മാത്യു എലക്കാട്ട്, ജറാഡ് ജോസഫ് കണ്ണാലയിൽ, ഗാവിൻ ജോസഫ് കണ്ണാലയിൽ, ഗ്രേസ് ആലീസ് ജോസഫ് പുരക്കൽ.
By – അമോൽ ചെറുകര.











