ചരിത്ര പ്രസിദ്ധമായ കൈപ്പുഴ പള്ളിയിലെ വി.ഗീവർഗീസ് സഹദായുടെ തിരുനാൾ ആദ്യമായി ചിക്കാഗോ St. Mary’s ക്നാനായ ദൈവാലയത്തിൽ നടത്തപ്പെട്ടു. കൈപ്പുഴയിൽ നിന്നും ചിക്കാഗോയിലേക്ക് കുടിയേറിയ 40 ഓളം കുടുംബങ്ങൾ ചേർന്നാണ് പെരുന്നാൾ സംഘടിപ്പിച്ചത്. ഫാ. ബിബിൻ കണ്ടോത്ത്, ഫാ. സിജു മുടക്കോടിയിൽഎന്നിവർ പെരുന്നാൾ കുർബനയ്ക്ക് കാർമികത്വം വഹിച്ചു. ദിവ്യബലിയെ തുടർന്ന് ദേവാലയത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജിനേഷ് ഇലക്കാട്ട്, തോമസ് കരികുളം, ലിൻസ് താന്നിച്ചുവട്ടിൽ, ജെയ്‌മോൻ തേനാകര, എബിൻ കുളത്തിൽകരോട്ട് എന്നിവർ തിരുനാൾ ആഘോഷക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിൽ തുടർന്നും പെരുന്നാൾ നടത്തുന്നതിനും, ഒത്തുചേരുന്നതിനും, പുണ്യാളൻ്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് പെരുന്നാൾ സമാപിച്ചു.
എബിൻ കുളത്തിൽകരോട്ട്











