Home അമേരിക്കൻ വാർത്തകൾ സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

600
0

സാൻ ഹോസെ, കാലിഫോർണിയ: സാൻഹൊസെയിലെ മാതാവിന്‍റെ നാമത്തിൽ ഉള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 21 ,22 ,23 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. ഉയിർപ്പു തിരുന്നാളായ ഈസ്റ്റർനു മുന്നോടിയായി ആചരിക്കുന്ന നോമ്പ് സമയത്തു നടത്തപ്പെട്ട ഈ ധ്യാനം ഇടവകാംഗങ്ങൾക്ക് പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തിൽ ആക്കുവാനും, അതോടൊപ്പം ആത്മീയമായ നവീകരണത്തിനും സഹായിച്ചു. മുതിർന്നവർക്കായി കോഴിക്കോട് ബിഷപ്പ് ബഹുമാന്യനായ മാർ വര്‍ഗീസ് ചക്കാലക്കൽ ആണ് ധ്യാനം നയിച്ചത് . വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികൾക്കായി Anointing Fire Catholic Ministry ഇൽ നിന്നും ആദിത്യ, ജോയൽ ,മരിയ എന്നിവരാണ് ധ്യാനം നയിച്ചത്. ഈ നോമ്പുകാലത്തു കുട്ടികൾക്ക് കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങുന്നതിനു ഈ ധ്യാനം ഏറെ സഹായകമായി.

By – അമോൽ ചെറുകര.

Previous articleക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍
Next articleബി.സി.എം കോളേജും ജെസിഐ കോട്ടയം സൗത്തും ഒരുക്കുന്നു ‘മാമ്പഴക്കാലം @ ബിസിഎം കോളേജ്.

Leave a Reply