Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് ഫാമിലി ഹോസ്പിറ്റലിൽ കാരിത്താസ് ഹോം കെയർ സർവീസ് ആരംഭിച്ചു.

കാരിത്താസ് ഫാമിലി ഹോസ്പിറ്റലിൽ കാരിത്താസ് ഹോം കെയർ സർവീസ് ആരംഭിച്ചു.

738
0

കോട്ടയം: കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലിൽ ഇനി മുതൽ ഹോം കെയർ സംവിധാനവും. ചികിത്സാസഹായം അടിയന്തരമായി ലഭ്യമാകേണ്ടവർക്ക് അവരുടെ വാസസ്‌ഥലങ്ങളിൽ എത്തി ചികിത്സാസഹായം ലഭ്യമാക്കുന്ന ഹോം കെയർ പദ്ധതിയാണ് കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലിൽ തുടക്കം കുറിച്ചത്.ഡോക്ടർമാരുടെയും നേഴ്സുമാരുടെയും അടിയന്തര സഹായത്തോടൊപ്പം വിവിധ ലാബ് പരിശോധനകളും ,ഫിസിയോതെറാപ്പി ഉൾപ്പെടെ ഉള്ള ചികിത്സാ സഹായങ്ങൾ ഹോം കെയർ സംവിധാനത്തിലൂടെ ലഭ്യമാകും.അടിയന്തര ചികിത്സാ ലഭ്യമാക്കുന്നതിനുവേണ്ടി ഡോക്ടർമാർ അടങ്ങിയ സംഘവും
വാഹനവും ഇതിനായി തയാറാക്കിയിട്ടുണ്ട്.

വാർഡു മുതൽ വീടുവരെ എന്ന ലക്ഷ്യത്തോടെ അടിയന്തരചികിത്സാ
സഹായങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. വിശദവിവരങ്ങൾക്കായി
91 88527154 എന്ന നമ്പറിൽ വിളിക്കുക.

Previous articleമ്രാല പള്ളിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രവാസി – പുത്രീ സംഗമം നടത്തി
Next articleഫാ. ബിജു ചിറത്തറയുടെ പൗരോഹിത്യ രജത ജൂബിലി | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

LEAVE A REPLY