Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മെല്‍ബൺ സോഷ്യല്‍ ക്ലബിന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

മെല്‍ബൺ സോഷ്യല്‍ ക്ലബിന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

592
0

മെൽബൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷം വര്‍ണ്ണാഭമായി. മെൽബണിലെ മെൽബണിലെ വുൻട്രിന സെൻറ്.ലൂയിസ് പാരിഷ് ഹാളിൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം. ക്രിസ്മസ് പാപ്പയെ സ്വീകരിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്. ക്ലബ്ബിന്റെ കാരൾ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ പാപ്പ ക്രിസ്മസ് സന്ദേശം നൽകി. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി. മുതിർന്നവരും കുട്ടികളും ക്രിസ്മസ് ഗാനങ്ങളും നൃത്തനൃത്യങ്ങളും ഉൾപ്പെടെ വൈവിധ്യമായ കലാപരിപാടികൾ അവതരിപ്പിച്ചത് ആഘോഷത്തിന് കൊഴുപ്പേകി.

മുതിർന്നവർ അവതരിപ്പിച്ച ഹാസ്യാനുകരണങ്ങളും ഡാൻസും കോറിയോ ഗ്രഫിയും ഏറെ വ്യത്യസ്തത പുലർത്തി. ആവേശം മോഡലിൽ സോഷ്യൽ ക്ലബിലെ കുട്ടികൾ അവതരിപ്പിച്ച മോഡേൺ ഡാൻസ് ഏവരുടെയും മനംകവർന്നു. ഉച്ചഭക്ഷണത്തിനുശേഷം നടന്ന ജനറൽ ബോഡി യോഗങ്ങളിൽ അടുത്ത രണ്ടു വർഷത്തെ പ്രവർത്തന പരിപാടികൾക്ക് അംഗീകാരം നൽകി. മെൽബെൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ്– പുതുവത്സരാഘോഷങ്ങൾക്ക്. കോ–ഓർഡിനേറ്റർമാരായ അലക്സ് വെള്ളാപ്പള്ളി, പ്രാഡോ ജോസ്, സ്നേഹാ ബാബു, സൈനു സിറിൾ, ആൽവിൻ ചാമക്കാല, തെരേസ ഫിലിപ്പ്, ഷാജൻ ഇടയാഞ്ഞിലി എന്നിവർ നേതൃത്വം നൽകി.

റെജി പാറയ്ക്കന്‍

Previous articleപുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളി ചതുർ ശതാബ്ദി ജൂബിലി ; അതിരൂപതാതല വടംവലി മത്സരം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

LEAVE A REPLY