Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യൂ.എ ചുങ്കം ഫൊറോന വാര്‍ഷികാഘോഷം നടത്തപ്പെട്ടു.

കെ.സി.ഡബ്ള്യൂ.എ ചുങ്കം ഫൊറോന വാര്‍ഷികാഘോഷം നടത്തപ്പെട്ടു.

470
0

ചുങ്കം ഫോറോന കെ.സി.ഡബ്ള്യൂ.എ വാര്‍ഷികാഘോഷം ചുങ്കം സെന്‍റ് മേരിസ് പരിഷഹാളില്‍ വെച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്‍്റ് ബീന ബിജു കവനാല്‍ അദ്ധ്യക്ഷത വഹിച്ചു. ചുങ്കം ഫൊറോന വികാരി ഫാ.ജോണ്‍ ചേന്നാകുഴിയില്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു.ഫൊറോന ചാപ്ളിയ്ന്‍ ഫാ. ജെയിംസ് വടക്കെകണ്ടംകരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും സമാനങ്ങള്‍ വിതരണം ചെയുകയും ബെസ്റ്റ് യൂണിറ്റിനുള്ള ട്രോഫികള്‍ വിതരണം ചെയുകയും ചെയ്തു. വാര്‍ഷികത്തോടനുബന്ധിച്ച് വനിതകളുടെ കലാപരിപാടികളും പൊതു സമ്മേളനവും നടത്തപ്പെട്ടു ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ട്രീസാ മരിയ, കെ.സി.സി ഫൊറോന പ്രസിഡന്‍്റ് ബെന്നി ജേക്കബ് തുടങ്ങിയവര്‍ ു സംസാരിച്ചു. ഫൊറോന സെക്രട്ടറി ഷേര്‍ളി അലക്സാണ്ടര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫൊറോന ട്രഷറര്‍ ജയ്നമ്മ സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. ഫൊറോന വൈസ് പ്രസിഡണ്ട് ലിസി സൈമണ്‍ നന്ദി പറഞ്ഞു. ഫൊറോന ഭാരവാഹികളും ചുങ്കം യൂണിറ്റ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചുങ്കം ഫൊറോനയിലെ ബെസ്റ്റ് യൂണിറ്റായി കരിങ്കുന്നം യൂണിറ്റും സെക്കന്‍ഡ് ബെസ്റ്റ് യൂണിറ്റായി മ്രാല യൂണിറ്റും തിരഞ്ഞെടുക്കപെട്ടു.

Previous articleകിടങ്ങൂര്‍: അഞ്ചുകണ്ടത്തില്‍ തോമസ് (കുട്ടപ്പന്‍) | Live Funeral Telecast Available
Next articleകിടങ്ങൂര്‍ സെന്റ്. മേരീസ്ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

LEAVE A REPLY