1908-ല്‍ കിടങ്ങൂരില്‍ സ്ഥാപിതമായി 2000-ല്‍ ഹയര്‍ സെക്കണ്ടറിയായിഉയര്‍ത്തപ്പെട്ട കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സുകളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിആഘോഷങ്ങള്‍ക്ക്തുടക്കമായി. സെന്റ്. മേരീസ് എച്ച്.എസ്.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച വിളംബര റാലി കിടങ്ങൂര്‍ എസ്എച്ച് ഒ ജിനു ഫ്‌ലാഗ്ഓഫ് ചെയ്തു. ബാന്റ് മേളത്തിന്റെയും, നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ നൂറു കണക്കിനു കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും അണിനിരന്ന റാലി സെന്റ് മേരീസ് പാരീഷ്ഹാളില്‍ എത്തി ചേര്‍ന്നപ്പോള്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ കോട്ടയംഅതിരൂതാ സഹായമെത്രാന്‍ മാര്‍ ജോസഫ്പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയംഅതിരൂപതാ വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി റവ.ഡോ.തോമസ്പുതിയകുന്നേല്‍, അഡ്വ.മോന്‍സ്‌ജോസഫ് MLA, ജില്ലാപഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്മാളിയേക്കല്‍, ബ്ലോക്ക് മെംബര്‍ ഡോ.മേഴ്‌സിജോണ്‍, പഞ്ചായത്ത് മെ മ്പര്‍ കുഞ്ഞുമോള്‍ ടോമി, PTA പ്രസിഡന്റ് ബോബിതോമസ്,സ്‌കൂള്‍ പ്രിന്‍സി പ്പാള്‍ ഷെല്ലി ജോസഫ്, ഹെഡ്മിസ്ട്രസ് ജയ തോമസ്തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെവിവിധ കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റ്കൂട്ടി.
Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ സെന്റ്. മേരീസ്ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം











