Home യൂറോപ്പ് | ഗൾഫ് | ഓഷിയാന പ്രകാശനത്തിന് ഒരുങ്ങി അയര്‍ലണ്ട് കോർക്ക് ക്നാനായ ഫാമിലി ഡയറക്ടറി..

പ്രകാശനത്തിന് ഒരുങ്ങി അയര്‍ലണ്ട് കോർക്ക് ക്നാനായ ഫാമിലി ഡയറക്ടറി..

789
0

അയർലണ്ടിലെ കോർക്ക് ക്നാനായ അസോസിയേഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ക്നാനായ ഫാമിലി ഡയറക്ടറിയുടെ പ്രകാശനം ഏപ്രിൽ എട്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐർലൻഡിൽ ആദ്യമായാണ് ഒരു കൗണ്ടിയിലെ മുഴുവൻ ക്നാനായ കുടുംബങ്ങളെയും കോർത്തിണക്കി ഇത്തരം ഒരു ഡയറക്ടറി തയ്യാറാക്കുന്നത്. ഏപ്രിൽ എട്ടിന് വൈകുന്നേരം കോർക്ക് ബാലിൻകോളിക്ക് GAA ഹാളിൽ വെച്ചാണ് പ്രകാശനവും ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്. ഡയറക്ടറി വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ക്നാനായ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിനും സമുദായ സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇരുട്ടത്ത് ആരും കാണാതെ ചോരയൊലിപ്പിച്ച് കിടന്ന സ്വദേശിയായ വയോധികനെ രക്ഷപെടുത്താൻ മുൻകൈ എടുത്ത കോർക്ക് ക്നാനായ കൂട്ടായ്മയിലെ ബോബിമോൻ ജോയിയെ ചടങ്ങിൽ ആദരിക്കും. കോർക്ക് ക്നാനായ അസോസിയേഷൻ പ്രസിഡൻ്റ് അനിൽ ചേരിയിൽ, കമ്മറ്റി അംഗങ്ങൾ ആയ ജോമോൻ മറ്റത്തിൽ, പീറ്റർ തോമസ്, സോന J തോമസ്, അനീഷ് C ലുക്കോസ്,അലൻ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Previous articleക്‌നായി തൊമ്മൻ ദിനവും കെ.സി.സി.എന്‍.എ എക്സിക്യൂട്ടീവിനു സ്വീകരണവും ഏപ്രിൽ 16 ഞായറാഴ്ച
Next articleവടക്കുംമുറി സാന്‍ജോ മൗണ്ടിലെ കുരിശുമലകയറ്റ ശുശ്രൂഷ

Leave a Reply