Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ദുബായ്ക്ക് ആവേശം പകർന്ന് കെ.പി.ൽ ക്രിക്കറ്റ് ടൂർണമെന്റ്

ദുബായ്ക്ക് ആവേശം പകർന്ന് കെ.പി.ൽ ക്രിക്കറ്റ് ടൂർണമെന്റ്

403
0

ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) ദുബായുടെ നേതൃത്വത്തിൽ കെ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് 2024 നടത്തപെട്ടു. കെ.സി.വൈ.എൽ പ്രസിഡന്റ്‌ ശ്രീ ജോർജ്കുട്ടി പുലിയപ്പള്ളി, ടൂര്ണമെന്റ് കൺവീനർ മനു എബ്രഹാം എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഷാർജ, ദുബായ്, അൽഅയിൻ, അബുദാബി എന്നിങ്ങനെ 6 ടീമുകൾ മാറ്റുരച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാൻസ് കോൺട്രാക്ടിങ് ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ. വരും വർഷങ്ങളിലും കെ.സി.വൈ.എലിന്റെ നേതൃത്വത്തിൽ ഇത്തരം ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും ക്നാനായക്കാരായ മലയാളികളുടെ ഇടയിൽ സാംസ്‌കാരിക ഒത്തൊരുമയും സ്നേഹവും നിലനിർത്താൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും പ്രസിഡന്റ്‌ ശ്രീ ജോർജ്കുട്ടി പുലിയപ്പള്ളി അഭിപ്രായപെട്ടു.

Previous articleകോട്ടയം: എസ്എച്ച് മൗണ്ട് കടുതോടിൽ പെണ്ണമ്മ ജോൺ
Next articleതനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ

LEAVE A REPLY