Home നിര്യാതരായി മാലക്കല്ല്: പൂതംപാറയിൽ റിബിൻ ജോൺസൺ

മാലക്കല്ല്: പൂതംപാറയിൽ റിബിൻ ജോൺസൺ

928
0

മാലക്കല്ല്: ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോയ റിബിൻ ജോൺസൺ (23) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മാലക്കല്ല് പള്ളി ഇടവകാംഗവും, പാണത്തൂരിലെ റിയ ഇലക്ട്രിക്കൽ ഉടമയും കോളിച്ചാൽ സ്വദേശിയുമായ പൂതംപാറയിൽ ജോൺസന്റെ മകനാണ് ഷാർജയിൽ വച്ച് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് റിബിൻ ജോലിക്കായി ഷാർജയിലേക്ക് പോയത്. ഷാർജയിൽ നിയമനടപടികൾ പൂർത്തിയായതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് ബിന്ദു, സഹോദരി റിയ (യുകെ).

Previous articleഉഴവൂര്‍: വെളളിലാംതടത്തില്‍ അന്നമ്മ എസ്തപ്പാന്‍ | Live Funeral Telecast Available
Next articleകൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ കൂടാരയോഗ വാര്‍ഷികവും,ഇടവക ദിനാഘോഷവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply