കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളി കൂടാരയോഗ വാര്‍ഷികവും ഇടവക ദിനാഘോഷവും 2024 സെപ്റ്റംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാനയെ തുടര്‍ന്ന് നടത്തപ്പെടുന്നു. കുടുംബ സംഗമ സമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അദ്ധ്യക്ഷത വഹിക്കും. ഇടവക വികാരി ഫാ.സാബു മാലിത്തുരുത്തേല്‍, മാത്യു മംഗളാംകുന്നേല്‍, ടോം കരികുളം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. ആഘോഷപരിപാടികള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യും.
Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ കൂടാരയോഗ വാര്‍ഷികവും,ഇടവക ദിനാഘോഷവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











