Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനവും മാതാവിന്റെ ജനന തിരുനാളും ആഘോഷിച്ചു.

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനവും മാതാവിന്റെ ജനന തിരുനാളും ആഘോഷിച്ചു.

618
0

മണക്കാട്: കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനവും മാതാവിന്റെ ജനന തിരുനാളും ആഘോഷിച്ചു. അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ പനന്താനത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളിയില്‍ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ചാപ്ളിയന്‍ ഫാ. ദിപു ഇറപുറത്ത് അധ്യാപക ദിന ആശംസകള്‍ നേര്‍ന്നു. യുവ അധ്യാപകനായ നിതിന്‍ ജോസ് പനന്താനത്തിനെയും ,ഇടവകയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകരെയും ആദരിച്ചു. യൂണിറ്റ് സിസ്റ്റര്‍ അഡൈ്വസര്‍ സി. റോജിന്‍ എസ്.ജെ.സി , യൂണിറ്റ് ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍, ഫൊറോന ഡയറക്ടര്‍ സാന്‍്റി കുന്നംചിറ എന്നിവര്‍ സംസാരിച്ചു.

Previous articleപുതുവേലി കെ.സി.സി.യുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആഘോഷിച്ചു
Next articleKCCNA പ്രസിഡന്റ്‌ ഷാജി എടാട്ട് കെ.സി.എ.ജി രജതജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥി

Leave a Reply