Home ഇന്ത്യൻ വാർത്തകൾ അധ്യാപക ദിനം ആഘോഷിച്ചു.

അധ്യാപക ദിനം ആഘോഷിച്ചു.

387
0

കല്ലറ: ശതോത്തര രജത ജൂബിലിയുടെ ഭാഗമായി കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനം ആഘോഷിച്ചു. പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തുകയും കോട്ടയം അതിരൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.തോമസ് പുതിയകുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നിര്‍വഹിക്കുകയും ചെയ്തു. ഇടവകാംഗങ്ങളായ അധ്യാപകരെയും ഇടവകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും ആദരിച്ച ചടങ്ങില്‍ വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. എബിന്‍ ഇറപുറത്ത്, ജൂബിലി കണ്‍വീനര്‍ സജി കളരിക്കല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍ ഐ സൈമണ്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുരിയാക്കോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous articleഹദ്യൂസാ ക്ലബ് ചാരിറ്റി പ്രോജെക്ടിന്റെ ഉദ്ഘാടനം
Next articleപുതുവേലി കെ.സി.സി.യുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആഘോഷിച്ചു

Leave a Reply