Home ഇന്ത്യൻ വാർത്തകൾ ഹദ്യൂസാ ക്ലബ് ചാരിറ്റി പ്രോജെക്ടിന്റെ ഉദ്ഘാടനം

ഹദ്യൂസാ ക്ലബ് ചാരിറ്റി പ്രോജെക്ടിന്റെ ഉദ്ഘാടനം

623
0

വിൻസെന്റ് ഡി പോൾ സൊസൈറ്റി ഏറ്റുമാനൂർ യൂണിറ്റിന്റെ സഹകരണത്തോടെ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നടപ്പാക്കുന്ന ക്നാനായ ഹദ്യൂസാ ക്ലബ് ചാരിറ്റി പ്രോജെക്ടിന്റെ ഉദ്ഘാടനം നടന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം നിർവഹിച്ചു.

ഇടവകയിലും ഈ പ്രദേശത്തുമുള്ള രോഗികളായവർക്ക് ആവശ്യമായ ഹോസ്പിറ്റൽ ബെഡ്, വീൽ ചെയർ, എയർ ബെഡ്, സർജിക്കൽ ഉപകരണങ്ങൾ മുതലായവ സൗജന്യമായി ഉപയോഗിക്കാൻ നൽകുന്ന പ്രൊജക്റ്റ്‌ ആണ് നടപ്പിലാക്കുന്നത്. വികാരി ഫാ. ലുക്ക്‌ കരിമ്പിൽ അധ്യക്ഷത വഹിച്ചു. ഹദ്യൂസാ ക്ലബ്ബ് പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളി ആമുഖ സന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി ജോർജ് തൈക്കനാട്ട്, കൂടാരയോഗം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ജോസ് പ്ലാത്താനത്ത്, ഏറ്റുമാനൂർ വിൻസെന്റ് ഡീ പോൾ സൊസൈറ്റി പ്രസിഡന്റ് ജോസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Previous articleകാരിത്താസ് മാതാ ആശുപത്രിയിൽ ശുശ്രൂഷാദീപം തെളിഞ്ഞു
Next articleഅധ്യാപക ദിനം ആഘോഷിച്ചു.

Leave a Reply