Home ഇന്ത്യൻ വാർത്തകൾ പടമുഖം തിരുഹൃദയ ക്നാനായ ഫൊറോന പളളി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

പടമുഖം തിരുഹൃദയ ക്നാനായ ഫൊറോന പളളി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

497
0

പടമുഖം: തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ഇടുക്കി രൂപതാ വികാരി ജനറാള്‍ ഫാ. ജോസ് പ്ളാച്ചിക്കല്‍, ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത്, വികാരി ഫാ. ഷാജി പൂത്തറ എന്നിവര്‍ ചേര്‍ന്നു കൃതഞ്ജതാബലിയര്‍പ്പിച്ചു. വികാരി ഫാ. ഷാജി പൂത്തറയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഫാ. ജോസ് പ്ളാച്ചിക്കല്‍ ഉത്ഘാടനം ചെയ്തു. ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത്, ഗ്രാമപഞ്ചായത്തു മെമ്പര്‍ ഡിക്ളാര്‍ക്ക് സി. എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. മാത്യു ജോസഫ് പുള്ളോലില്‍ കൃതജ്ഞത പറഞ്ഞു. ജൂബിലി സ്മരണിക ഫാ. ജോസ് പ്ളാച്ചിക്കല്‍ ഇടവക കൈക്കാരന്‍മാരായ സിബി കുരുട്ടുപറമ്പില്‍, ഷെജി കവുന്നുംപാറ എന്നിവര്‍ക്കു നല്കി പ്രകാശനം ചെയ്തു. യോഗത്തില്‍ ഇടവക വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ച പീലി തോട്ടത്തില്‍, ജോണ്‍ പള്ളിക്കര, ജോയി ചെറുപുഷ്പാലയം എന്നിവര്‍ക്കുള്ള മരണാനന്തര ബഹുമതി കുടുംബാംഗങ്ങള്‍ക്കു കൈമാറി. കഴിഞ്ഞ അന്‍പതു വര്‍ഷങ്ങളില്‍ കൈക്കാരന്‍മാര്‍, ദൈവാലയ ശുശ്രൂഷികള്‍, കണക്കന്‍മാര്‍ വിശ്വാസ പരിശീലകര്‍ എന്നി നിലകളില്‍ സേവനം ചെയ്തവരേയും ജൂബിലി കമ്മറ്റിയിലെ കണ്‍വീനര്‍മാരേയും മെമന്‍റോ നല്കി ആദരിച്ചു. ഫൊറോന തലത്തില്‍ പ്ളസ് ടൂവില്‍ ഒന്നാം സമ്മാനം നേടിയ ജിബിയാ ജോയി, രണ്ടാം സമ്മാനം നേടിയ ലിന്‍റാ തോമസ് എന്നിവര്‍ക്ക് ചേലമലയില്‍ ജിറ്റോ – ചിപ്പി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും ഇടവക തലത്തില്‍ സണ്‍ഡേ സ്കൂളില്‍ പ്ളസ് ടൂവില്‍ ഒന്നാം സമ്മാനം നേടിയ അനീഷ ഷാജി നാരമംഗലത്ത്, രണ്ടാം സമ്മാനം നേടിയ ആല്‍ബിറ്റ് റോയി കോച്ചാപ്പിള്ളി എന്നിവര്‍ക്ക് തെങ്ങനാട്ട് ജോഷി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും ,എസ്.എസ്.എല്‍.സി , പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എപ്ളസ് നേടിയവര്‍ക്കു മെമന്‍റോയും വിതരണം ചെയ്തു. കൈക്കാരന്‍മാരായ ഡോ. മാത്യു പുള്ളോലില്‍, സ്റ്റെഫിന്‍ വേളൂപ്പറമ്പില്‍, ബെനറ്റ് പുന്നവേലില്‍, സി. അര്‍പ്പിത എസ്.ജെ.സി എന്നിവര്‍ നേതൃത്വം നല്കി.

Previous articleപുതുവേലി സെന്റ് ജോസഫ് ക്നാനായ പളളിയില്‍ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു
Next articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷിച്ചു.

Leave a Reply