ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷമായി ആചരിച്ചു. പള്ളിയിൽ എത്തിയ എല്ലാ ഗ്രാൻഡ് പേരെന്റിനെയും റോസപ്പൂ നൽകി എതിരേൽക്കുകയും മതബോധന ക്ലാസ്സിലെ കുട്ടികൾ അവരുടെ ഗ്രാൻഡ് പേരെന്റ്സിന് പള്ളിയിൽ വച്ചും പള്ളിയിൽ വരാൻ സാധിക്കാത്തവർക്ക് ഭവനങ്ങളിൽ വച്ചും സമ്മാനങ്ങൾ നൽകി ആദരിച്ചു. വികാരി ഫാ. ലുക്ക് കരിമ്പിൽ ഹെഡ്മസാറ്റർ ബിനു തൂമ്പിൽ എന്നിവർ നേതൃത്വം നൽകി.












