Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KCCME ബാംബിനോസ് 2024 സ്റ്റുഡന്റ്സ് ക്യാമ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

KCCME ബാംബിനോസ് 2024 സ്റ്റുഡന്റ്സ് ക്യാമ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

557
0

ക്നാനായ കത്തോലിക്കാ കോൺഗ്രസ് മിഡിൽ ഈസ്റ്റ് ഗൾഫിലെ കുട്ടികൾക്കായി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തുന്ന അവധിക്കാല സ്റ്റുഡന്റ്സ് ക്യാമ്പ് ബാംബിനോസ് 2024 കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. KCCME ചെയർമാൻ ജെറി ജോയ് ആധ്യക്ഷം വഹിച്ച ചടങ്ങിൽ ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, KCC പ്രസിഡണ്ട് ബാബു പറമ്പെടത്തുമലയിൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. KCCME വൈസ് ചെയർമാൻ ജോർജ് തോമസ് നെടുംതുരുത്തിൽ സ്വാഗതവും ബഹ്റൈൻ യൂണിറ്റ് പ്രസിഡണ്ട് ബിനു മാത്യു കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജിജോയ് ജോർജ്, റിയാദ് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ഫിലിപ്പ് മുതലായവർ സന്നിഹിതരായിരുന്നു. ഫാ. ടിനേഷ് പിണർക്കയിൽ, അഡ്വ. ആൽബിൻ ജോണി എന്നിവർ നേതൃത്വം നൽകുന്ന കട്ടുറുമ്പ് ടീമാണ് ക്യാമ്പ് നയിക്കുന്നത്.

Previous articleയൂക്കരിസ്റ്റിക് കോൺഫറൻസിൽ ക്നാനായ തരംഗമായി ബെൻസൻവിൽ യുവതികള്‍
Next articleഫ്ലോറിഡ: ചാരത്ത് ശോശാമ്മ സൈമണ്‍കുട്ടി | Live Funeral Telecast Available

Leave a Reply