Home അമേരിക്കൻ വാർത്തകൾ ഹ്യൂസ്റ്റൺ ക്നാനായ ഇടവകയി ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന് | Live On KVTV

ഹ്യൂസ്റ്റൺ ക്നാനായ ഇടവകയി ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന് | Live On KVTV

1310
0

.

ഹ്യൂസ്റ്റൺ: സെൻറ് മേരീസ്  ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ  ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച  നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക്     ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ  മുഖ്യകാർമികത്വത്തിലും,  ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ 23  കുഞ്ഞുങ്ങൾ ഈശോയെ സ്വീകരിക്കുന്നു .

 ദിവ്യകാരുണ്യ   സ്വീകരണത്തിനായി മാസങ്ങളായി ക്രമമായും, ചിട്ടയായും, ഭക്തിനിർഭരമായും   നടക്കുന്ന ഒരുക്കങ്ങൾ പൂർത്തിയായതായി മതബോധന ഡയറക്ടർ ജോൺസൻ വട്ടമാറ്റത്തിൽ അറിയിച്ചു . സിസ്റ്റർ റെജി  എസ.ജെ.സി. യുടെ നേതൃത്വത്തിൽ വേദപാഠ അദ്ധ്യാപകരും കുട്ടികളെ ഒരുക്കുന്നതിനു പങ്കുവഹിച്ചു

ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ ,അലിസാ ഇഞ്ചെനാട്ട്, സുഹാനി ഏർനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസായകൊച്ചുചെമ്മന്തറ ,സരിൻ കോഴംപ്ലാക്കിൽ ,അലക്സാണ്ടർ  മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ  പുത്തൻ മാനത്ത്  , ഇഷേത  പുത്തൻമാനത്ത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ  എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾ .

മെയ് മൂന്ന് വെള്ളിയാഴ്ച ദൈവാലയത്തിൽ വച്ച് ഇവരുടെ ആദ്യകുമ്പസാരം നടത്തപ്പെടുന്നതാണ് . ഇടവകയുടെ ആഘോഷാനിര്ഭരമായ ചടങ്ങിനായി കുഞ്ഞുങ്ങളും മാതാപിതാക്കളും ഇടവകസമൂഹം മുഴുവനും സന്തോഷത്തോടെയും ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും ഒരുങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാ. മുത്തോലവും പാരിഷ് എസ്‌സിക്യൂട്ടീവും അറിയിച്ചു .

പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ  ഷിജു മുകളേൽ, ജോൺസൻ പൂവപ്പാടത്ത്, ബാബു പറയാൻകലയിൽ ടോം  വിരിപ്പൻ, ജോസ് പുളിക്കത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു. ഭക്തിനിർഭരമായ ഈ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. മുത്തോലത്തും പാരിഷ് എക്സ്സിക്യൂ ട്ടീവും അറിയിച്ചു                                                                                                            ബിബിതെക്കനാട്ട്

Previous articleകൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം
Next articleനിത്യവ്രതവാഗ്ദാനം നടത്തി

Leave a Reply