കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ ഇടവക മധ്യസ്ഥനായ വി.ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ 2024 മെയ് 5 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. മെയ് 5 ഞായറാഴ്ച രാവിലെ 9.30 ന് റവ.ഫാ. ബോബി കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ. ഫാ ജിബിന്‍ മണലോടിയില്‍, റവ. ഫാ. ഷെറിന്‍ കുരുക്കലേട്ട്, റവ. ഫാ സിറിയക്ക് ഓട്ടപ്പളളില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ ഗ്രെയ്‌സണ്‍ വേങ്ങക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.30 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ മാത്യു കുരിയത്തറ (വികാരി സെന്റ് സ്റ്റീഫന്‍സ് മാന്നാനം). 12.45 ന് പ്രദക്ഷിണം റവ.ഫാ തോംസണ്‍ കീരിപ്പേല്‍ (അസി.വികാരി സെന്റ് തോമസ് കല്ലറ). തുടര്‍ന്ന് ഊട്ടുനേര്‍ച്ച.
Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV -യിലും...












