Home ഇന്ത്യൻ വാർത്തകൾ ആദ്യഘട്ട ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു.

ആദ്യഘട്ട ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു.

493
0

കോട്ടയം: അതിരൂപതാ ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആദ്യ ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ക്യാമ്പ് അതിരൂപതാധ്യക്ഷന്‍മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ഫാ. മാത്യു മണക്കാട്ട്, ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍, വൊക്കേഷന്‍ പ്രമോട്ടര്‍മാരായ ഫാ. സജി മേക്കാട്ടേല്‍, ഫാ. ചാക്കോ വണ്ടംകുഴിയില്‍ ഫാ. ജെയ്‌സ് നീലാനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി മേഖലകളിലെ വിവിധ ഇടവകകളില്‍നിന്ന് 50 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള രണ്ടാം ദൈവവിളിക്യാമ്പ് കണ്ണൂര്‍ ശ്രീപുരം ബറുമുറിയം പാസ്റ്ററല്‍ സെന്ററില്‍ ഏപ്രില്‍ 18-19-20 (വ്യാഴം, വെള്ളി, ശനി)തിയതികളില്‍ നടത്തപ്പെടുന്നതാണ്.

Previous articleയു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2024’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന ഔട്ട് ഡോര്‍ പിക്‌നിക് നടത്തി

Leave a Reply