Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു

ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു

622
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു. ചിക്കാഗോയിലെ കല്ലറ പഴയ പള്ളി ഇടവകാംഗങ്ങൾ എല്ലാവരുടെയും നേതൃത്വത്തിലാണ് സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.തോമശ്ലിഹായുടെ തിരുനാൾ പ്രത്യേകം ആഘോഷിച്ചത്. ഞായറാഴ്ച 10 am ന് വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. തുടർന്ന് നേർച്ച സമർപ്പണവും ദേവാലയത്തിൽ വന്ന എല്ലാവർക്കുമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജോബി ഓളിയിൽ, അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പ്രസുദേന്തി കോർഡിനേറ്റർമാരായി കല്ലറ പഴയപള്ളി ഇടവകാംഗങ്ങളെ ഒരുമിച്ചു കൂട്ടിയാണ് തിരുനാൾ സംഘടിപ്പിച്ചത്. ധൈര്യശാലിയായ ഒരു ശിഷ്യൻറെശാഠ്യവും വിശ്വാസനിറവും ആഘോഷമാക്കുന്ന പുതുഞായർ തിരുനാൾ പഴയ കല്ലറ ഇടവക മക്കൾ ഏറ്റെടുത്ത് നടത്തിയതിൽ അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ അവരെ പ്രത്യേകം അഭിനന്ദിച്ചു.
നാട്ടിൽ ഇതേ ദിവസം ഇടവക ദേവാലയ തിരുനാൾ ആഘോഷിച്ചപ്പോൾ കല്ലറ ഇടവക ജനം ബെൻസൻവിൽ ദേവാലയത്തിൽ ഒരുമിച്ചുകൂടി നാട്ടിൽ ആഘോഷിച്ചിരുന്ന തിരുനാൾ ഓർമ്മകളെ വീണ്ടും സജീവമാക്കുകയും പുതിയ തലമുറയിലേയ്ക്ക് പകരുകയും ചെയ്തത് എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് വികാരി ഫാ. തോമസ് മുളവനാൽ ആശംസിച്ചു. തിരുനാൾ ആഘോഷക്രമീകരണങ്ങൾക്ക് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.

Previous articleഅനുഗ്രഹീതമായ വിശ്വാസോത്സവ യാത്ര ഒരുക്കി ബെൻസിൻവില്ല് ഇടവക
Next articleകുമരകം: തച്ചാറ റോസമ്മ ലൂക്കോസ് | Live Funeral Telecast Available

Leave a Reply