Home Blog Page 266

ലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on Knanayavoice & KVTV

0

ലണ്ടന്‍: സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ തിരുക്കുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനും മാത്യകയുമായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 2024 മെയ് 3,4 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയിസിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. മെയ് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ.പ്രിന്‍സ് തൈപ്പുരയിടത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ. ഫാ. ബിബിന്‍ കണ്ടോത്ത്, റവ. ഫാ ഷഞ്ചു കൊച്ചുപറമ്പില്‍, റവ. ഫാ അജൂബ് തോട്ടനാനിയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ബിബിന്‍ കണ്ടോത്ത് തിരുനാള്‍ സന്ദേശം നല്‍കും. 12.30 ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ. ഫാ.പ്രിന്‍സ് തൈപ്പുരയിടത്തില്‍). തുടര്‍ന്ന് സ്‌നേഹവിരുന്ന്.

UKKCA ബാഡ്മിൻ്റൺ വിജയകിരീടം മാറ്റമില്ലാതെ സ്‌റ്റിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ: സ്‌റ്റിവനേജ് യൂണിറ്റിലെ അനി ജോസഫ്-ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയൂണിറ്റിലെ ജയൻ പീറ്റർ-ഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ -ഇസബെല്ലാ സഖ്യവും,സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ മാത്യു സഖ്യങ്ങൾ ബാഡ്മിൻറൺ മത്സര വിജയികൾ

0

UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻറിന് ഉജ്വല സമാപനം.പഴുതുകളില്ലാതെ,പരാതികളില്ലാതെ, പങ്കെടുത്തവർ മുക്തകണ്ഠം പുകഴ്ത്തിയ സംഘാടക മികവുമായാണ് ബാഡ്മിൻറൺ മത്സരങ്ങൾ അവസാനിച്ചത്. തലേ ദിവസം തന്നെ സ്‌റ്റോക്ക് ഓൺ ട്രൻറ്റിലെത്തി സെൻട്രൽ കമ്മറ്റിയംഗങ്ങൾ തയ്യാറാക്കിയ കൃത്യമായ രൂപരേഖ മത്സര വിജയത്തിന് ഏറെ സഹായകമായി. ക്നാനായ ഐക്യവും,സഹകരണവും, പ്രതിഫലിച്ച മത്സരങ്ങളും, സമ്മാന വിതരണവും, UKKCA യ്ക്ക് അഭിമാന നിമിഷങ്ങളാണ് ഏകിയത്. UKKCA ബാഡ്മിൻറൺ ടൂർണമെൻറുകളിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കാറുള്ള സ്‌റ്റോക്ക് ഓൺ ട്രൻഡ് മത്സരവേദിയാക്കിയപ്പോൾ തന്നെ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിൻറെ പാതി വഴി താണ്ടിയിരുന്നു.സ്‌റ്റോക് ഓൺ ട്രൻഡ് യൂണിറ്റംഗങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ സെൻട്രൽ കമ്മറ്റിയംഗളോടൊപ്പം പ്രവർത്തിച്ചത് മത്സര വിജയത്തിന് കാരണമായി. വളരെ ദൂരം യാത്ര ചെയ്ത് മത്സരത്തിനായി ഫെൻടൺ മേനർ പാർക്കിലെത്തിയവരെ സ്വീകരിയ്ക്കാനും ക്ഷേമമന്വേഷിയ്ക്കാനും സ്‌റ്റോക്കിലെ ക്നാനായക്കാർ മത്സരിച്ചപ്പോൾ ക്നാനായ മക്കളുടെ സഹോദര സ്നേഹത്തിൻ്റ ചാരുത സ്റ്റോക്കിനെ പറുദീസയാക്കി മാറ്റി.

പുരുഷൻമാരുടെ ഓപ്പൺ വിഭാഗത്തിൽ UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിലെ വിജയി അനി ജോസഫിൻറെ പടയോട്ടത്തെ തടയാനായില്ല എന്നത് കൗതുകമായി. അനി ജോസഫും മകൻ ജെഫ് അനി ജോസഫും ഒന്നാം സ്ഥാനവും, പീറ്റർബറോ യൂണിറ്റിലെ കെവിൻബിക്കുവും കെൻലി ബിക്കുവും രണ്ടാം സ്ഥാനവും, നോർത്ത് വെസ്റ്റ് ലണ്ടനിലെ ലിബിൻ മത്തായിയും,ലിനോജ് അബ്രഹാമും മൂന്നാം സ്ഥാനവും, എഡിൻബറോയിൽ നിന്നെത്തിയ എബിൻ ജെ കുര്യനും അജിത് എബ്രഹാവും നാലാം സ്ഥാനവും നേടി. 50 വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ കൊവൻട്രി യൂണിറ്റിലെ ജയൻപീറ്റർ-ഷാജി മുഖച്ചിറയിൽ, സ്റ്റോക്ക് ഓൺ ട്രൻഡിലെ ജോസ് ആലപ്പാട്ട്-പ്രിൻസ് തോമസ്, ബർമിംഗ്ഹാമിലെ പ്രിൻസൺ-ജോബി ഫിലിപ്പ്, BCN കാർഡിഫിലെ തങ്കച്ചൻ-ഫിലിപ്പ് മാവേലിൽ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ലെസ്‌റ്റർയൂണിറ്റിലെ ഗ്ലോറിയ-ഇസബെല്ലാ, സ്‌റ്റോക്ക് ഓൺ ട്രൻസിലെ മിനി ജയിംസ്-ലിനു സെജിൻ, സ്റ്റിവനേജിലെ ടെസ്സാ അനി ജോസഫ്-മരിയ അനി ജോസഫ്, സ്‌റ്റോക്ക് ഓൺ ട്രൻഡിലെ ബിൽസി സിബു-ബിജി അനീഷ് സഖ്യങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി.
മിക്സ്ഡ് ഡബിൾസിൽ ജെഫ് അനി ജോസഫ്-ജീനാ മാത്യു(സ്റ്റിവനേജ്), പ്രിൻസ്-ബിജി(സ്‌റ്റോക്ക് ഓൺ ട്രൻഡ്), ബെൻസൺ ബെന്നി-സാറ മോൻസി(കവൻട്രി), ജോബി ആലപ്പാട്ട്-സിമി ജോബി(കവൻട്രി) എന്നിവരാണ് ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയത്.

Life Line Protect-Mortgage and Insurance (Mega Sponsor)
The Wingfield Arms-Pub and restaurant (സിനു മുപ്രാപ്പള്ളി & സ്‌റ്റീഫൻ ചാണ്ടി (Birmingham)
Joana Travels (Jomon Thomas Maidstone)
Bony Bull Travels (Jomon Preston)
Sathern spice take away and catering Leicester
കുടിലിൽ brothers (ഷാജു,ബെന്നി,റെജി,എബി)
എന്നിവരായിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

UK യിലെ ഏറ്റവുംവലിയ വടം വലി മത്സരങ്ങളിലൊന്നായ UKKCA വടം വലി മത്സരത്തിന് 2024 May 25 ന് സ്റ്റോക്ക് ഓൺ ട്രെൻഡ് തന്നെ വേദിയാവുമ്പോൾ വിജയങ്ങളുടെ സ്‌റ്റോക്ക് തീരാത്ത മത്സരവേദിയായി വീണ്ടും സ്‌റ്റോക്ഓൺ ട്രൻഡ് മാറും എന്ന പ്രതീക്ഷയിലാണ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

KCYL കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തപ്പെട്ടു.

0

ക്നാനായ കാത്തലിക് യൂത്ത് ലീഗ് കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 പ്രവർത്തന വർഷത്തെ പ്രവർത്തന ഉദ്ഘാടനം കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ ദേവാലയ അംഗനത്തിൽ വച്ച് ഏപ്രിൽ മാസം 28 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ടു. കുറുപ്പന്തറ യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോസഫ് മാത്യു ആക്കാംപറമ്പിൽ പതാക ഉയർത്തിയ ശേഷം പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് യോഗത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിന്ന ഐസ് ബ്രേക്കിംഗ് സെക്ഷൻ യുവജനങ്ങൾക്കായി നടത്തപ്പെട്ടു. തുടർന്ന് നടന്ന കെ.സി.വൈ.എൽ. കടുത്തുരുത്തി ഫൊറോനയുടെ പ്രവർത്തനവർഷ ഉദ്ഘാടന ചടങ്ങിൽ ഫൊറോന പ്രസിഡൻറ് ശ്രീ. അരുൺ സണ്ണി മുകളേൽ അധ്യക്ഷത വഹിക്കുകയും, അഭിവന്ദ്യ മാർ കുര്യൻ വയലുങ്കൽ പിതാവ് യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കടുത്തുരുത്തി ഫൊറോന വികാരി ഫാദർ അബ്രഹാം പറമ്പേട്ട് സംഘടനയുടെ പുതിയ മാർഗ്ഗരേഖ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട കുറുപ്പന്തറ പള്ളി വികാരി ഫാദർ ജേക്കബ് മുല്ലുർ, അതിരൂപത ഡയറക്ടർ ശ്രി. ഷെല്ലി ആലപ്പാട്ട്, അതിരൂപത ജനറൽ സെക്രട്ടറി ശ്രി. അമൽ സണ്ണി എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൊറോനയിലെ എല്ലാ യൂണിറ്റുകളിലെയും യൂണിറ്റ് ചാപ്ലിൻമാരും സിസ്റ്റർ അഡ്വൈസർമാരും യോഗത്തിൽ സന്നിഹിതരായിരുന്നു. കെ.സി.വൈ.എൽ. കടുത്തുരുത്തി ഫൊറോന സെക്രട്ടറി മരീന ടോജി യോഗത്തിന് നന്ദി അർപ്പിച്ചു.

കെസിവൈഎൽ കടുത്തുരുത്തി ഫൊറോന വൈസ് പ്രസിഡൻറ് ശ്രീ. ജോസ്റ്റൻ സോജൻ കരിശ്ശേരിക്കൽ, ജോയിൻ സെക്രട്ടറി ശ്രീ. നിജിൻ ജോസ് മാറിയിൽ, ട്രഷറർ ശ്രീമതി. അഖില അന്നാ ബിനു കുഴിപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. കുറുപ്പന്തറ, കല്ലറ, കടുത്തുരുത്തി, കരിപ്പാടം എന്നീ യൂണിറ്റുകൾ നടത്തിയ കലാപരിപാടിക്ക് ശേഷം ക്നാനായ ഫ്യൂഷൻ പ്രോഗ്രാമ്മോടുകൂടി പ്രവർത്തനവർഷ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.

കോട്ടയം അതിരൂപതയിലെ വൈദികരുടെ സ്ഥലം മാറ്റം

0

കോട്ടയം അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റ ലിസ്റ്റ്

ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

0

ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

റിപ്പോർട്ട്: അനിൽ  മറ്റത്തിക്കുന്നേൽ 

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി.  ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയ്യാറായ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ  വിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണ് എന്ന് ഡോ ജോൺസൺ നീലനിരപ്പേൽ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിശ്വാസ തീഷ്ണതയിൽ നിറഞ്ഞ വൈദികരും സന്ന്യസ്തരും സഭയുടെ ആത്മീയ വളർച്ചക്ക് അത്യന്താപേക്ഷിതമാണ് എന്നും നല്ല ദൈവവിളികൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിയിൽ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികനായിരുന്നു. മണ്ണുക്കുന്നേൽ ഫിലിപ്പ് & മിന്റു, മൈലാടുംപാറയിൽ തോമസ് & ഫാമിലി, വെട്ടിക്കാട്ടിൽ ടിമ്മി & ടിനു, വാണിയാംകുന്നേൽ ജോർഡൻ ജോസഫ്, ജെയിംസ് കൊച്ചാംകുന്നേൽ & ഫാമിലി, ആന്റണി വല്ലൂർ & ഫാമിലി തുടങ്ങിയവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു. തിരുനാൾ സജ്ജീകരണങ്ങൾക്ക് അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ  സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ,  ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മാറ്റത്തിൽപ്പറമ്പിൽ,  നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. നേര്കാഴ്ചകൾക്കും കഴുന്ന് എടുക്കൽ കർമ്മങ്ങൾക്കും ജോസ് പിണർക്കയിൽ നേതൃത്വം വഹിച്ചു. 

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

0

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

– ബിബി തെക്കനാട്ട്

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി. 

കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് പ്രസ്താവിച്ചു. സിറ്റിയുടെ പ്രത്യേക ഉപഹാരം അദ്ദേഹം ചടങ്ങിൽ സമ്മാനിച്ചു.

ഫാ. തച്ചാറയുടെ ഉപരിപഠനത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന മിസ്സോറി സിറ്റി കൗൺസിലർ സോണിയാ ബ്രൗൺ മാർഷൽ, ഫാ. തച്ചാറ തിരികെവന്ന് കൂടുതൽ മഹത്തര സേവനം നല്കട്ടെയെന്ന് ആശംസിച്ചു. സിറ്റി കൗൺസിലർ ആന്റണി മരോലൂയിസിന്റെയും തന്റെയും ഉപഹാരങ്ങൾ സോണിയാ ഫാ. തച്ചാറയ്ക്കു കൈമാറി.

യുവത്വവും പ്രസരിപ്പും നിറഞ്ഞ നല്ലവൈദികനായ ഫാ. തച്ചാറ തനിക്ക് സഹോദര തുല്യനും സുഹൃത്തുമായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ചു. ഫാ. തച്ചാറയുടെ അഭാവം തനിക്കും ഇടവകയ്ക്കും തീരാനഷ്ടമാണെന്ന് ഫാ. മുത്തോലത്ത് പ്രസ്താവിച്ചു.

ഇടവകയുടെ സെക്രട്ടറിയായി 27 വർഷം സന്നദ്ധസേവനം ചെയ്തശേഷം വിരമിച്ച സ്റ്റീഫൻ ഇടാട്ടുകുന്നേലിനെ ചടങ്ങിൽ ആദരിച്ചു. ശ്രീ. സ്റ്റീഫന്റെ പ്രവർത്തനങ്ങൾക്ക് ഇടവകയുടെ വളർച്ചയ്ക്കു മുതൽകൂട്ടായിരുന്നുവെന്ന് ഫാ. മുത്തോലത്ത് അനുസ്മരിച്ചു.

ഇൻഡ്യയുടെ മുൻ പ്രസിഡന്റ് അബ്ദുൾ കലാം പ്രസ്ഥാവിച്ചതുപോലെ നമ്മുടെ ഇടവകയുടെ മുന്നോട്ടുള്ള വളർച്ചയെക്കുറിച്ച് സ്വപ്നം കാണുന്നവരാകണമെന്ന് തന്റെ മറുപടി പ്രസംഗത്തിൽ ഫാ. തച്ചാറ ആഹ്വാനം ചെയ്തു. ഇടവകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വരും തലമുറയ്ക്ക് മുതൽകൂട്ടാകുമെന്നും അതു വേഗം സാധ്യമാകുവാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഫാ. ജോസഫ് തച്ചാറയ്ക്കും സ്റ്റീഫൻ ഇടാട്ടുകുന്നേലിനും ഇടവക സമൂഹം വികാരനിർഭരമായ യാത്രയയപ്പാണു നല്കിയത്. ഇടവകയുടെ ഉപഹാരങ്ങൾ വികാരി ഫാ. മുത്തോലത്തും ഇടവക പ്രതിനിധികളുംചേർന്നു നല്കി. 

മതബോധന ഡിറക്ടർ ജോൺസൺ വട്ടമറ്റത്തിൽ പരിപാടികൾ ഏകോപിച്ചു. ഇടവകയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ഷിജു മുകളേൽ, ആൻസൺ കല്ലാറ്റ്, ജെഫ് പുളിക്കത്തൊട്ടിയിൽ, ആൻ‌ജലീനാ താന്നിച്ചുവട്ടിൽ, ലെനാ താന്നിച്ചുവട്ടിൽ എന്നിവർ ഫാ. തച്ചാറയ്ക്ക് ആശംസകൾ നേർന്നു. പാരീഷ് എക്സിക്കുട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ബാബു പറയംകാലായിൽ, മാത്യു തെക്കേൽ, ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സി.റെജി എന്നിവർ പരിപാടികൾക്കു 

കെ.സി.വൈ.എല്‍ കുടുംബ സംഗമം നടത്തപ്പെട്ടു

0

പടമുഖം: തിരുഹൃദയ ദൈവാലയത്തിന്‍്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എല്‍ കുടുംബ സംഗമം നടത്തപ്പെട്ടു. സംഗമത്തില്‍ 50 ഓളം അംഗങ്ങള്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് അഖില്‍ കോച്ചാപ്പള്ളി അധ്യക്ഷനായിരുന്ന സംഗമം വികാരി ഫാ. ഷാജി പൂത്തറ ഉത്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. മാത്യു പുള്ളോലില്‍ പതാക ഉയര്‍ത്തി സന്ദേശം നല്കി. സി. സുദീപ എസ്.ജെ.സി, ബെനറ്റ് പുന്നവേലില്‍, സൈമണ്‍ മലേപ്പറമ്പില്‍, ഫെലിക്സ് കവലക്കല്‍, ഡോണ മുളയിങ്കല്‍, അജീന ചേന്നാത്ത്, സ്റ്റെഫീന വേളൂപ്പറമ്പില്‍, സ്റ്റീമ കവലക്കല്‍, തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കു വഹിച്ചു. റിപ്പബ്ളിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത എന്‍.സി.സി കേഡറ്റ് മെല്‍വിന്‍ പുള്ളോലിനെ ചടങ്ങില്‍ ആദരിച്ചു. വിവിധതരം ഗെയിമുകളെയും എക്സ്പീരിയന്‍സ് ഷെയറിങ്ങിനെയും തുടര്‍ന്ന് സ്നേഹവിരുനോടുകൂടെ പരിപാടികള്‍ സമാപിച്ചു. അഖില്‍, റിയ തോട്ടത്തില്‍, അല്‍ബി കോച്ചാപ്പള്ളി, അനീഷ നാരമംഗലം, സോന പള്ളിക്കര തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്കി. മുന്‍ യൂണിറ്റ് പ്രസിഡന്‍റ് സ്റ്റെഫിന്‍ വേളൂപ്പറമ്പില്‍ നന്ദി പറഞ്ഞു.

ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ മുഴുവൻ ക്‌നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ മുപ്പതാം തിയതിയാണ് ചിക്കാഗോ രൂപതയിൽ ക്‌നാനായ റീജിയൺ സ്ഥാപിക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു. വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജിയനിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റീജിയണൽ കമ്മിറ്റി നാല് വർഷം മുൻപ് നിലവിൽ വരുകയും ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.

ക്നായി തൊമ്മൻ ക്നാനായ ഭവനങ്ങളിൽ, പദ്ധതി ഏറ്റെടുത്ത് ക്നാനായ ജനത

0

റിപ്പോർട്ട് : ടിബിൻ പുളിയംതോട്ടി

ക്നായി തോമായുടെ 11,000 ലധികം ചിത്രങ്ങൾ സമുദായ വാക്സിനേഷൻ പദ്ധതിയിലൂടെ വിതരണം ചെയ്തു.

ക്നാനായ സമുദായത്തിന്റെ പ്രീതികമായി നൂറ്റാണ്ടുകളായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്ന ക്നായി തോമായുടെ ചിത്രങ്ങൾ എല്ലാ ക്നാനായ ഭവനങ്ങളിലും സ്ഥാപിക്കുക എന്ന ആഹ്വാനം ഏറ്റെടുത്തുകൊണ്ടു സമുദായ സ്നേഹികൾ നടത്തിയ പരിശ്രമത്തിന്റെ ഫലമായി,
1️⃣1️⃣1️⃣4️⃣3️⃣ ചിത്രങ്ങൾ ഇതുവരെ ഫ്രെയിം ചെയ്തു, 101 ഇടവക കളിലായി വിതരണം ചെയ്തു.

150 ഓളം സമുദായ അംഗങ്ങൾ, ക്നായി തോമ ചിത്രങ്ങൾ സമുദായ അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ തയ്യാറായകൊണ്ടാണ്, 18,55,677 ചിലവിൽ ഇത്രയും ചിത്രങ്ങൾ ഫ്രെയിം ചെയ്തു, സൗചന്യമായി വിതരണം ചെയ്യാൻ കഴിഞ്ഞത്.

ചിത്രവിതരണം ഏറെക്കുറെ പൂർത്തിയാക്കിയ ഇടവകകൾ (38)

ഉഴവൂർ,കരിങ്കുന്നം,ചുങ്കം,കിടങ്ങൂർ,കള്ളാർ,മടമ്പം,കരിപ്പാടം,മോനിപ്പള്ളി,നീറിക്കാട്,കണ്ണങ്കര,കല്ലറ,
പുതുവേലി,പാലത്തുരുത്,മാറിക,മാന്നാനം,മാറിയിടം,അട്ടപ്പാടി,ബാംഗ്ലൂർ,ഇടക്കൊലി,പൂഴിക്കോൽ,ഒളശ,തിരൂർ,കുറ്റൂർ,മാങ്ങിടപള്ളി,വാരപ്പെട്ടി,മൈക്കിൽഗിരി,ചേറ്റുകുളം,
കല്ലുശേരി,തേങ്ങേലി,
തിരുവാൻവണ്ടൂർ,
ചെങ്ങളം,ഓതറ,
കറ്റോട്,പുനലൂർ,
സേനപതി, പെരിങ്ങേൽ, മഞ്ഞക്കാട്.
ഇരവിമംഗലം (ഉടൻ പൂർത്തിയാക്കും).

ഈ ആശയം ഏറ്റെടുത്തുകൊണ്ട് 100/50/25 ചിത്രങ്ങൾ നിർമ്മാണം ചെയ്യാൻ താല്പര്യമുള്ള സമുദായ അംഗങ്ങൾക്ക്

താഴെ കാണുന്ന google ഫോം പൂരിപ്പിച്ചു ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്…

സ്പോൺസർഷിപ് താല്പര്യമുള്ളവർ,
Whatsapp @
+91 8848649020

സൗചന്യമായി കോപ്പികൾ വിതരണം ചെയ്യാൻ താല്പര്യമുള്ളവർ,
Whatsapp @
+91 90747 82008…

Latest News

കോട്ടയം അതിരൂപതാ വിശ്വാസപരിശീലനം ; മികച്ച സണ്‍ഡേ സ്‌കൂളുകള്‍

0
കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും 2025-26 വര്‍ഷത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ സണ്‍ണ്ടേ സ്കൂളുകള്‍ക്ക് ഗ്രേഡുകള്‍ പ്രഖ്യാപിച്ചു. 100-ല്‍ കൂടുതല്‍...

10 & 12 വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷ അതിരൂപത വിജയികള്‍

0
കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്‍്റെ നേതൃത്വത്തില്‍ 10-ാം ക്ളാസ്, പ്ളസ് ടു വിദ്യാര്‍ത്ഥികളുടെ വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷാഫലങ്ങള്‍ പ്രസിദ്ധികരിച്ചു. പ്ളസ് ടു വിഭാഗത്തില്‍ എല്‍സ മരിയ ഷെല്ലി ആലപ്പാട്ട്...

മലങ്കര ഫോറനയില്‍ വിശ്വാസ പരിശീലന ക്യാമ്പ് നടത്തി

0
കടുത്തുരുത്തി: ക്നാനായ മലങ്കര കത്തോലിക്ക ഫൊറനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല വിശ്വാസ പരിശീലന ക്യാമ്പ് മാര്‍ച്ച് 6, 7, 8 തീയതികളില്‍ കടുത്തുരുത്തി മരിയമല വല്ലംബ്രോസിയന്‍ ബെനഡികൈ്ടന്‍ ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഫോറനയിലെ ഒന്നാം...

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

0
മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ Br Roy Varghese, Idukki - നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 ഏപ്രില്‍ 10 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ,...

‘സ്‌നേഹതീരം’ കൂട്ടായ്മ ഒരുക്കി ഡാളസ് സിനീയര്‍ മിനിസ്ട്രി

0
ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ മുതിര്‍ന്നവര്‍ക്കായുള്ള സീനിയര്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല ‘സ്‌നേഹതീരം’ സംഗമം നടത്തപ്പെട്ടു. കപ്പൂച്ചിന്‍ സഭാഗമായ ഫാ. സന്തോഷ് അധികാരത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും തുടര്‍ന്ന് മെന്റല്‍ ഹെല്‍ത്ത്...

കണ്ണങ്കര: പനങ്ങാട്ട് പി. ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ)

0
കണ്ണങ്കര: പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ) നിര്യതനായി. സംസ്ക്കാരം 11/04/2026 ശനിയാഴ്ച 3.30 P. M ന് വീട്ടിൽ ആരംഭിച്ചു കണ്ണങ്കര St. Xaviers ക്നാനായ കത്തോലിക്ക ദേവാലയത്തിൽ....

ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ കൺവൻഷൻ “പൈതൃകം 2026” | Live on Knanayavoice & KVTV

0
സിഡ്‌നി: ക്‌നാനായ കത്തോലിക് അസോസിയേഷന്‍ ആതിഥ്യം അരുളുന്ന ഓഷ്യാനിയ ക്‌നാനായ കുടുംബ സംഗമം "പൈതൃകം 2026" കൺവൻഷൻ ഇപ്രാവശ്യം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഏപ്രിൽ 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്,...

സംക്രാന്തി: പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേൽ | Live Funeral Telecast Available

0
കോട്ടയം: ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിന്റെയും കോട്ടയം ബി സിഎം കോളേജിന്റെയും മുൻ പ്രിൻസിപ്പൽ, കേരളാ എക്സ്പ്രസ്സ് കൺസൽട്ടൻറ് എഡിറ്ററും, എഴുത്തുകാരനും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ: ബാബു പൂഴിക്കുന്നേൽ (68)...

കുറുമുള്ളൂർ: കുതിരക്കാട്ടിൽ അബ്രാഹം (അവറാച്ചൻ)

0
കുറുമുള്ളൂർ: കല്ലമ്പാറ കുതിരക്കാട്ടിൽ അബ്രാഹം (അവറാച്ചൻ) നിര്യാതനായി. ശവസംസ്കാരം പിന്നീട്.

ഇരവിമംഗലം: ഇടമ്പാടത്ത് ഗ്രേസി ലൂക്കോസ്‌

0
ഇരവിമംഗലം: ഇടമ്പാടത്ത് ലൂക്കോസിന്റെ ഭാര്യ ഗ്രേസി (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2:30 ന് ഭവനത്തില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത കുറുമുള്ളൂര്‍ പുക്കറയില്‍ കുടുംബാംഗമാണ്. മക്കള്‍;...