അഭിവന്ദ്യ കോട്ടയം വലിയ മെത്രാപോലീത്ത ഏപ്രിൽ 29ന് യു.കെയിലെ ക്നാനായ മക്കൾക്ക് ഒപ്പം മാൻഞ്ചസ്റ്ററിൽ. 15 ക്നാനായ കത്തോലിക്ക മിഷനുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫാമിലി സംഗമം “വാഴ്‌വ് 23 ” ൽ പങ്കെടുക്കാൻ അഭിവന്ദ്യ മൂലക്കാട്ട് പിതാവും എത്തുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം എത്തുന്ന പിതാവിനെ വരവേൽക്കാൻ 15 മിഷനിലും പെടുന്ന ക്നാനായക്കാര് എല്ലാം എത്തുമ്പോൾ യു.കെയിൽ ക്നാനായ മക്കളുടെ ഒത്തുചേരലായി മാറും. മാന്ഞ്ചസ്റ്റർ ഒഡിഷിയസ് ചർച്ച് ഹാളിൽ നടക്കുന്ന പ്രധമ കുടുംബ സംഗമത്തിന് ക്നാനായ ജനത ഒഴുകി എത്തും.’ പിതാക്കന്മാരുടെയും വൈദികരുടെയും നേതൃത്യത്തിൽ കുർബാനയും അതിന് ശേഷം ക്നാനായ പാരമ്പര്യവും വിശ്വാസ ജീവിതവും കോർത്തിണക്കി അനേകം കലാപരിപാടികളും അരങ്ങേറും.’ ഇത് യു. കെയിലെ ക്നാനായ കത്തോലിക്ക വിശ്വാസ സമൂഹത്തിന് പുത്തൻ ഉണർവ് ഏകും..

അഞ്ച് വർഷം കൂടി എത്തുന്ന പിതാവിനെ വരവേൽക്കാൻ ക്നാനായ വിശ്വാസ സമൂഹം ആകാംഷയോടെ കാത്തിരിക്കുന്നു. 16 നൂറ്റാണ്ടായി സംരക്ഷിച്ച് പോരുന്ന വിശ്വാസവും പാരമ്പര്യവും ഇവിടെ യു.കെയിലും നില നിർത്തി പോരുന്ന ക്നാനായ കത്തോലിക്ക വിശ്വാസികളുടെ കുടുംബ സംഗമമായി ഇത് മാറും.. വലിയ പിതാവിന് ഒപ്പം മറ്റ് പിതാക്കൻമാരും വൈദികരും ഈ സംഗമത്തിന് കൊഴുപ്പേകും. ഈ സംഗമത്തിലേയ്ക്ക് യു.കെയിൽ ഉള്ള എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ക്നാനായക്കാരുടെ വീ ജി ആയ ഫാദർ സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്തു.അന്നേ ദിവസം വലിയ ഇടയനോട് ഒപ്പം ആയിരിക്കാൻ എല്ലാവരും കുടുംബസമേതം മാൻഞ്ചസ്റ്ററിലേയ്ക്ക് ഒഴികി എത്തണം എന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
ഈ കുടുംബ സംഗമത്തിൻ്റെ പ്രവേശനം ഫ്രീ ആയിരിക്കും എന്നും.. പ്രവേശന ടിക്കറ്റ് എല്ലാവരും ഇടവകവികാരിയിൽ നിന്നോ കൈക്കാരന്മാർ നിന്നോ കൈപ്പറ്റണം എന്നും അദേഹം പറഞ്ഞു.’വിശ്വാസത്തിൽ ഊന്നിയ ജീവിതം പടുത്തുയർത്തി തലമുറകളിലേയ്ക്ക് വിശ്വാസവും സമുദായ പാരമ്പര്യങ്ങളും പകർന്ന് കൊടുക്കുന്നതിൻ്റെ അവിസ്മരണീയ നിമിഷങ്ങളായി മാൻഞ്ചസ്റ്റർ മാറും. തനിമയിൽ ഒരു മയിൽ വിശ്വാസ നിറവിൽ നമ്മുക്ക് ഒന്നിക്കാം.’വാഴ്‌വ് 23 “യു കെ യിലെ വിശ്വാസ സമൂഹം വൻ വിജയമാക്കുന്നതിന് വിവിധ കമ്മറ്റികൾ രൂപീകരിച്ച് അക്ഷീണം പരിശ്രമിക്കുന്നു.













