Home ഇന്ത്യൻ വാർത്തകൾ വയനാട്ടിലെ വന്യജീവി അക്രമണം:കെ.സി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വയനാട്ടിലെ വന്യജീവി അക്രമണം:കെ.സി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

523
0

വയനാട്ടിലെ വന്യജീവി അക്രമണം:
കെ.സി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോട്ടയം: വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകര്‍ നടത്തുന്ന അതിജീവന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കോ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പങ്കാളിത്തത്തോടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ , സെക്രട്ടറി ബേബി മുളവേലിപ്പുറം, ലീന ലൂക്കോസ്, അമല്‍ വെട്ടുക്കുഴി, സി.ലേഖ സി.വിൻസി,ടോം കരികുളം, എം.സി കുര്യാക്കോസ്, എ.ഐ.സിയു പ്രതിനിധി ബിനു ചെങ്ങളം,ബിനോയ് ഇടയാടിയിൽ, തോമസ് പീടികയിൽ,ഫിലിപ് പെരുമ്പളത്തുശ്ശേരി, ജോർജ്കുട്ടി വലിയവീട്ടിൽ, ജോബി വാണിയ oപുരയിടത്തിൽ,ആൽബർട്ട് ടോമി, തുടങ്ങിയവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണങ്ങള്‍ക്കും കൃഷിനാശങ്ങള്‍ക്കുമെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും വനംവകുപ്പും അടിയന്തിര ശ്രദ്ധയിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Previous article50 TH WEDDING ANNIVERSARY JOSE & MARY PINARKAYIL CHICAGO | LIVE ON KVTV
Next articleമാഞ്ഞൂർ സൗത്ത്: വള്ളോപ്പള്ളി തോമസ് ജോസഫ് | Live Funeral Telecast Available

Leave a Reply