Home ഇന്ത്യൻ വാർത്തകൾ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി

സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി

489
0

പുതുവേലി : കെസിസി പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച നാലാമത് സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ശ്രീ ആൽവിൻ അബ്രഹം ചിറയത്തിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു. കോട്ടയം എംപി ശ്രീ തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. ബഹു. കടുത്തുരുത്തി എംഎൽഎ ശ്രീ മോൻസ് ജോസഫ് സ്നേഹ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറി. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജേഷ് ശശി മുഖ്യ പ്രഭാഷണം നടത്തി.KCC അതി രൂപത പ്രസിഡന്റ് ശ്രീ പി എ ബാബു പറമ്പടത്തു മലയിൽ, KCC യൂണിറ്റ് ചാപ്ലിൻ റവ. ഫാ.ജോസഫ് ഈഴാറാത്ത്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജിനി സിജു, ഭക്തസംഘടന പ്രതിനിധിശ്രീ. ബ്ലസൻ ജോയ് ചിറയത്ത്, ഫൊറോനാ പ്രതിനിധി ശ്രീ ജോർജ് കൊറ്റം കൊമ്പിൽ,കെസിസി യൂണിറ്റ് ട്രഷറർ ശ്രീ ഷൈജു ജോസഫ് പുനമ്പിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ശ്രീ ബിജോ ഞാറക്കാട്ടിൽ, ശ്രീ സിജു എം ബി മുളയാനിക്കൽ, പി ജെ ചാക്കോ പുളിമൂട്ടിൽ, ശ്രീ ടോം ജോർജ് കീപാറയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleന്യൂ ജഴ്സിയിൽ മാനുവൽ വിരുത്തികുളങ്ങര കുത്തേറ്റു മരിച്ച കേസിൽ മകൻ മെൽവിൻ തോമസിനെ (32) അറസ്റ്റ് ചെയ്തു.
Next articleവന്യജീവി ആക്രമണങ്ങൾ: അടിയന്തര പരിഹാരം ഉണ്ടാക്കണം-കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി

Leave a Reply