കല്ലറ സി.സാവിയോ പബ്ലിക് സ്‌കൂളിന്റെ 14 -ാം മത് വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് റവ.സി. ഡോ.കരുണ (SVM) യുടെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷികാഘോഷം മാസ്റ്റര്‍ ഋതുരാജ് (Flowers Top Singer Fame) ഉദ്ഘാടനം ചെയ്തു. കല്ലറ സെന്റ് തോമസ് പഴയ പളളി വികാരി റവ.ഫാ സ്റ്റീഫന്‍ കണ്ടാരപ്പളളി അനുഗ്രഹ പ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റവ.സി. ട്രീസാ (SVM) സ്‌കൂള്‍ വാഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീ ജോണി തോട്ടുങ്കല്‍ (കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി അമ്പിളി ബിനീഷ് (വാര്‍ഡ് മെമ്പര്‍), ശ്രീ ജോജി ജോണ്‍ (പി.റ്റി.എ പ്രസിഡന്റ്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.











