കെ.സി.വൈ.എൽ പുതിയ അതിരൂപത സമിതിയുടെ പ്രവർത്തനവർഷ ഫണ്ട് ഉദ്ഘാടനം ചെയ്തു മുൻ പ്രസിഡന്റ് ശ്രീ സാജു കണ്ണമ്പള്ളി. പുതിയ അതിരൂപത ഭാരവാഹികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻകാല ഭാരവാഹികളുടെ പിന്തുണ ഉണ്ടാകും എന്ന് സാജു കണ്ണമ്പളളി ഉറപ്പ് നൽകി. കെ സി വൈ എൽ ന്റെ ശക്തി ഈ കൂട്ടായ്മ ആണെന്നും കെ സി വൈ എൽ സംഘടനക്കു വെള്ളവും വളവും നൽകി വളർത്തിയ മുൻകാല ഭാരവാഹികളുടെ പ്രവർത്തനങ്ങളെ ആദരവോടെ സ്മരിക്കുന്നതായും അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് പ്ലീഡർ അഡ്വ നിതിൻ പുല്ലുകാടൻ,കെ സി വൈ എൽ അതിരൂപത ഭാരവാഹികളായ നിതിൻ ജോസ് , അലൻ ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.











