Home ഇന്ത്യൻ വാർത്തകൾ നഴ്സുമാർ തയ്യാറാക്കുന്ന “സിസ്റ്റർ” ഷോര്‍ട്ട് ഫിലിം റിലീസിങ്ങിനൊരുങ്ങുന്നു

നഴ്സുമാർ തയ്യാറാക്കുന്ന “സിസ്റ്റർ” ഷോര്‍ട്ട് ഫിലിം റിലീസിങ്ങിനൊരുങ്ങുന്നു

501
0

കോട്ടയം: ആതുരസേവനരംഗത്ത് നിറസാന്നിധ്യമായ കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാർ തയ്യാറാക്കുന്ന
“സിസ്റ്റർ” എന്ന ഷോര്‍ട്ട് ഫിലിം റിലീസിങ്ങിനൊരുങ്ങുന്നു. വിവിധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ നേടിയ അന്നയും കോശിയും, ജാഗ്രത, യുവത്വം തുടങ്ങിയ ഷോർട്ഫിലിമുകളുടെ സംവിധായകൻ ജോമി കൈപ്പാറേട്ട് ആണ് ഈ ഷോർട്ഫിലിമിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിദേശത്ത് നേഴ്സ് ആയ അനില തോമസ് ആണ് നിർമ്മാണം. കാരിത്താസ് ആശുപത്രിയിലെ നഴ്‌സുമാരാണ് ഇതിലെ പ്രധാന റോളുകളിൽ എത്തുന്നത് എന്നത് പ്രത്യേകതയാണ്. Sr Salomy DCPB-യുടെ നേതൃത്വത്തിലുള്ള സ്റ്റാഫുകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ക്യാമറ & എഡിറ്റിംഗ് സൈബിൻ ലൂക്കോസ്. ഈ ഷോർട്ഫിലിമിന്റെ സംവിധയകാൻ, നിർമ്മാതാവ്, ക്യാമറ & എഡിറ്റിംഗ് ചെയ്തവരും നഴ്‌സുമാരാണ് എന്നത് വലിയ പ്രത്യേകതയാണ്.

Previous articleമാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ
Next articleമാഞ്ചസ്റ്റര്‍: നീണ്ടൂര്‍ വരാകുടി മേരി തോമസ്

Leave a Reply