കോട്ടയം: എസ്.എച്ച് മൗണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും, പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമവും, സ്‌കൂള്‍ വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 14,15 തീയതികളില്‍ എസ്.എച്ച് മൗണ്ട് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു. ശതാബ്ദി സമാപന ആഘോഷ പരിപാടികള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ജനുവരി 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ശ്രീ ജിമ്മി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സമ്മേളനം സിനി ആര്‍ട്ടിസ്റ്റ് ശ്രീ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ ഷാജു ചാമപ്പാറ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് രാഷ്ട്രീയ സാമുദായിക-വിദ്യാഭാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് പൂര്‍വ്വ അധ്യാപക -വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങ് നടത്തപ്പെടും.
ജനുവരി 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ശതാബ്ദി ആഘോഷ സമാപന സമ്മേളനം ശ്രീ തോമസ് ചാഴികാടന്‍ (MP) ഉദ്ഘാടനം ചെയ്യും. ശ്രീ തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ (MLA) മുഖ്യ പ്രഭാഷണം നടത്തും. ഫിലിം ആക്ടര്‍ ശ്രീ മനോജ് കെ ജയന്‍ വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. കോര്‍പ്പറേറ്റ് സെക്രട്ടറി റവ.ഫാ.തോമസ് പതിയകുന്നേല്‍ അനുഗ്രഹ സന്ദേഷം നല്‍കും. തുടര്‍ന്ന് ഫോട്ടോ അനാച്ചാദനം, ശതാബ്ദി സുവനീര്‍ പ്രകാശനം തുടങ്ങിയ ചടങ്ങുകള്‍ നടത്തപ്പെടും. തുടര്‍ന്ന് രാഷ്ട്രീയ സാമുദായിക-വിദ്യാഭാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.











