വിശുദ്ധ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ശിശുദിനമായി പ്രത്യേകം പ്രാർത്ഥനയോടെ ചിക്കാഗോ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ ആഘോഷിച്ചു. അന്നേ ദിവസത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കുട്ടികൾക്ക് പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന നടത്തുകയും ആഘോഷത്തിൽ പങ്കെടുത്ത എല്ലാം കുഞ്ഞുങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു.











