Home ഇന്ത്യൻ വാർത്തകൾ സെന്‍റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ കലാ കായിക രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ...

സെന്‍റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ കലാ കായിക രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

629
0

കോഴിക്കോട്: കലാ കായിക രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചേവരമ്പലം സെന്‍മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍െറ നേതൃത്വത്തില്‍ ആദരിച്ചു. അവാര്‍ഡ് ദാന പരിപാടിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസ്സി ആന്‍്റോ, പി ടി എ വൈസ് പ്രസിഡന്‍്റ് മേഘാ വാസുദേവന്‍, എക്സിക്യൂട്ടീവ് മെമ്പര്‍ ഷിനിത്ത് എന്നിവര്‍ പ്രസംഗിച്ചു. സി. ഫ്ലാവിയ സ്വാഗതവും രാധ സലൂജ നന്ദിയും പറഞ്ഞു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സോണല്‍ തലത്തിലും വിജയികളായ കുട്ടികള്‍ക്ക് മേയര്‍ മെഡലുകളും ട്രോഫികളും നല്‍കി. സ്കേറ്റിംഗ് കബഡി, കോക്കോ, ചെസ്സ്, കരാട്ടെ എന്നീ ഇനങ്ങളില്‍ സംസ്ഥാനതലത്തിലും സോണല്‍ തലത്തിലും കുട്ടികള്‍ ഓവറോള്‍ ട്രോഫി നേടി. സംസ്ഥാനതല കലാമേളയില്‍ കാറ്റഗറി 5 ല്‍ സെന്‍മേരിസ് കുട്ടികള്‍ മൂന്നാം സ്ഥാനത്ത് എത്തി.സോണല്‍ തലത്തില്‍ കാറ്റഗറി 3,4,5 എന്നീ മൂന്നു ഗ്രൂപ്പിലും കുട്ടികള്‍ ഫസ്റ്റ് റണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി.
CULTURAL COMPETITION.
Overall trophies of St. Mary’s English Medium School Chevarambalam in the zonal & regional level
overall II runner up category 5 (regional)
Overall I runner up category 5 (zonal)
Overall I runner up category 4 (zonal)
Overall I runner up category 3 (zonal)

SPORTS & GAMES ACHIEVEMENTS.
Overall national, regional & zonal trophies in Sports & games of St Marys English Medium School Chevarambalam.
1) Yoga Under 19 second runner up trophy- zonal
2) Chess boys overall champions – zonal (all boys categories together)
3) Chess- I runner up U 19 boys- (state level)
4) Skating- winners U14 girls and U19 boys (state level)
5) Kabaddi winners U 19 boys and U14 boys,-( state level )
6) Kho – Kho winner U17 girls, – – ( state level )
7) Karate winner U19 boys- (zonal)
8) Skating U19 Boys
Second runner up position* *National

Previous articleകര്‍ഷകരോടും നവസംരംഭകരോടുമുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമുണ്ടാകണം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്
Next articleഅമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി

Leave a Reply