സംസ്‌കൃതി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കെ.ആര്‍ നാരായണന്‍ സ്മാരക അവാര്‍ഡ് കോട്ടയം ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (ബി.സി.എം) കോളേജിന്. കോട്ടയം അതിരൂപതയുടെ മെത്രാനായിരുന്ന മാര്‍ അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ മെത്രാന്‍ 1955 ല്‍ സ്ഥാപിച്ച ബി.സി.എം കോളേജ് ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കി മുന്നേറുമ്പോഴാണ് അക്ഷരനഗരിയില്‍ വിദ്യാഭ്യാസരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തുമുള്ള മികവിനെ അടിസ്ഥാനമാക്കിയുള്ള ഈ അവാര്‍ഡ്. സംസ്‌കൃതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. വി.പി. സോണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ കാതോലിക്കാ ബാവയില്‍ നിന്നും പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റെഫി തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. റോസമ്മ സോണി ആമുഖസന്ദേശം നല്‍കി. തോമസ് ചാഴികാടന്‍ എം.പി. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്‌കൃതി ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറി ജോസഫ് തനമാവൂങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.











